സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. പവന് 160 രൂപ കുറഞ്ഞ് 1,11,560 രൂപയായി. ഈ മാസത്തെ ഏറ്റവും കൂടിയ വില മെയ് 7നും ഏറ്റവും കുറഞ്ഞ വില മെയ് 5നുമാണ് രേഖപ്പെടുത്തിയത്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്നലത്തെ വിലയിൽ നിന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ കേരളത്തിൽ 22 കാരറ്റ് 1 പവൻ സ്വർണത്തിന്റെ വില 1,11,560 രൂപയായി. 22 കാരറ്റ് 1 ഗ്രാം സ്വർണം ഇപ്പോൾ 13, 945 രൂപക്കാണ് വ്യാപരം നടക്കുന്നത്. ഇക്കഴിഞ്ഞ മെയ് 7 ന് വൈകുന്നേരമാണ് ഈ മാസത്തെ ഏറ്റവും കൂടിയ സ്വർണ വില രേഖപ്പെടുത്തിയിരുന്നത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,12,200 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ് 5 ന് ആയിരുന്നു. 1,09,400 രൂപയായിരുന്നു ഒരു പവന്റെ വില.

Add Asianetnews as a Preferred SourcegooglePreferred

ഈ മാസത്തെ സ്വർണ വില ഒറ്റനോട്ടത്തിൽ

മെയ് 1- രാവിലെ 1,11,720 രൂപ ( ഈ മാസത്തെ ഏറ്റവും ഉയർന്ന വില)| ഉച്ചക്ക് 1,10,280 രൂപ, വൈകീട്ട് 1,09,720 രൂപ

മെയ് 2- 1,10,680 രൂപ

മെയ് 3- 1,10,680 രൂപ

മെയ് 4- രാവിലെ 1,10,680 രൂപ| ഉച്ചയ്ക്ക് 1,09,720 രൂപ

മെയ് 5- 1,09,400 ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)

മെയ് 6- രാവിലെ 1,10,960 രൂപ, ഉച്ചയ്ക്ക് 1,11,560 രൂപ

മെയ് 7- രാവിലെ 1,11,800 രൂപ| ഉച്ചയ്ക്ക് 1,12,200 രൂപ

മെയ് 8- 1,11,960 രൂപ

മെയ് 9- 1,11,720 രൂപ