രാവിലെ നടക്കാൻ ഇറങ്ങിയ ആളുകളാണ് പുള്ളിമാന്റെ  ജഡം കണ്ടത്.

കൊച്ചി: പെരുമ്പാവൂർ പുല്ലുവഴിയിൽ റോഡരികിൽ പുള്ളിമാൻ ചത്ത നിലയിൽ കാണപ്പെട്ടു. വാഹനം ഇടിച്ച് ചത്തതാണോ എന്നാണ് സംശയിക്കുന്നത്. രാവിലെ നടക്കാൻ ഇറങ്ങിയ ആളുകളാണ് പുള്ളിമാന്റെ ജഡം കണ്ടത്. വിവരമറിഞ്ഞ് കുറുപ്പുംപടി പോലീസ് സ്ഥലത്തെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധന നടത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred