തിരുവനന്തപുരം: ദില്ലി കലാപക്കേസിൽ ജാമിയ സർവകലാശാലയിലെ മലയാളി വിദ്യാർത്ഥികളോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ദില്ലി പൊലീസ് നോട്ടീസ്. സർലകലാശാലയിലെ മലയാളി വിദ്യാർത്ഥികളായ അൽ അമീൻ, തസ്നീം എന്നീ വിദ്യാർത്ഥികൾക്കാണ് നോട്ടീസ് കിട്ടിയത്.

ചൊവ്വാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. ജാമിയ സമരസമിതിയുടെ മീഡീയാ കോർഡിനേറ്ററായിരുന്നു തിരുവനന്തപുരം സ്വദേശിയായ അൽ അമീൻ. ജാമിയ സർവകലാശാലയിൽ നടന്ന സമരങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. നേരത്തെ ജാമിയിലെ സഫൂറാ സർഗർ ഉൾപ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സഫൂറക്ക് കോടതി ജാമ്യം നൽകി