Asianet News MalayalamAsianet News Malayalam

ദില്ലി കലാപം: കുറ്റപത്രത്തിൽ ആനി രാജയുടേയും വൃന്ദാകാരാട്ടിന്റെയും പേരുകളും

ആനി രാജക്ക് ഒപ്പം യോഗേന്ദ്ര യാദവ്, ഹർഷ് മന്ദർ, അഞ്ജലി ഭരദ്വാജ്, രാഹുൽ റോയ് എന്നിവരൂടെ പേരുകളും കുറ്റപത്രത്തിലുണ്ട്. 

delhi riots cpi leader annie rajas name included in chargesheet
Author
Delhi, First Published Sep 24, 2020, 10:27 AM IST

ദില്ലി: ദില്ലി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കുറ്റപത്രത്തിൽ സിപിഐ നേതാവ് ആനി രാജയുടെ സിപിഎം നേതാവ് വൃന്ദാകാരാട്ടിന്റെയും അടക്കം പേരുകളും. ദില്ലി പൊലീസ് സമർപ്പിച്ച 2,695 പേജുള്ള അനുബന്ധ കുറ്റപത്രത്തിലാണ് നേതാക്കളുടെ പേര് പരാമർശിച്ചത്. ഫെബ്രുവരിൽ നടന്ന മഹിള ഏകതാ യാത്ര ദില്ലി കലാപത്തിന്റെ ഒരുക്കമായിരുന്നുവെന്നും ആനി രാജ ഉൾപ്പെടെയുള്ളവർ അംഗങ്ങളായ ദില്ലി പ്രൊട്ടസ്റ്റ് ഗ്രൂപ്പിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു. ഇരുവർക്കും ഒപ്പം യോഗേന്ദ്ര യാദവ്, ഹർഷ് മന്ദർ, അഞ്ജലി ഭരദ്വാജ്, രാഹുൽ റോയ് എന്നിവരൂടെ പേരുകളും കുറ്റപത്രത്തിലുണ്ട്. 

കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്,  ഉദിത് രാജ് എന്നിവർ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നും കുറ്റപത്രത്തിൽ പരാമർശമുണ്ട്. മുൻ കോൺഗ്രസ് കൗൺസിലർ ഇസ്രത് ജഹാൻ, പൊലീസ് സംരക്ഷണത്തിലുള്ള സാക്ഷി എന്നിവരുടെ മൊഴി പ്രകാരമാണ് പരാമർശം. മറ്റൊരു സാക്ഷി മൊഴിയിൽ പ്രശാന്ത് ഭൂഷൺ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നും പരാമർശമുണ്ട്. 

Follow Us:
Download App:
  • android
  • ios