Asianet News MalayalamAsianet News Malayalam

Dengue fever | പ്രതിരോധം പാളിയതും മഴയും തിരിച്ചടി; കേരളത്തിൽ ‍ഡ‍െങ്കിപ്പനി വ്യാപകമായി പടരാൻ സാധ്യത

കഴിഞ്ഞ വർഷങ്ങളിൽ നിയന്ത്രണ വിധേയമായിരുന്നു ഡെങ്കിപ്പനി. അതിന് കാരണം കൊവി‍ഡുമായി ബന്ധപ്പെട്ടുണ്ടായ ലോക്ക് ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ ആയിരുന്നു. ജനങ്ങളുടെ സഞ്ചാരമെല്ലാം കുറഞ്ഞ സാഹചര്യത്തിൽ അന്ന് രോ​ഗ പകർച്ചയും കുറവായിരുന്നു. 2017ലാണ് കേരളത്തിൽ അവസാനമായി ഡെങ്കിപ്പനി പടർന്നു പിടിച്ചത്. അതിനുശേഷം 2020ലും 2021 ലും വലിയ രോ​ഗ പകർച്ച പ്രതീക്ഷിച്ചിരുന്നെങ്കിലും ലോക്ക് ‍ഡൗൺ കാത്തു.

dengue fever is more lokely to spread in kerala
Author
Thiruvananthapuram, First Published Nov 3, 2021, 12:05 PM IST

തിരുവനന്തപുരം: കേരളത്തിൽ ഡെങ്കിപ്പനി (dengue fever)ബാധിതർ ഇനിയും കൂടും. നിലവിൽ രോ​ഗ ബാധിതരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായിട്ടുണ്ട്. അടിക്കടി ഉള്ള മഴയും കൊതുകു (mosquito)നശീകരണ പ്രവർത്തനങ്ങൾ താളം തെറ്റിയതും രോ​ഗ വ്യാപനത്തിന് കാരണമായി. കഴിഞ്ഞ 2 മാസമായി രോ​ഗ ബാധിതരുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ വ്യകത്മാക്കുന്നത്. ഈഡിസ് കൊതുകുകളുടെ സാന്ദ്രതയും കൂടിയിട്ടുണ്ട്.

സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 2783പേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. എന്നാൽ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിൽസ തേടിയവരുടെ എണ്ണം 8000 കടന്നിട്ടുണ്ട്. 8849പേരാണ് രോ​ഗ ലക്ഷണങ്ങളുമായി ചികിൽസ തേടിയത്. 

മുൻ വർഷങ്ങളെ അപേക്ഷിച്ച് മരണ നിരക്കിൽ കുറവുണ്ടായിട്ടുണ്ടെന്നതാണ് ഏക ആശ്വാസം. രോ​ഗ ലക്ഷണങ്ങളോടെ മരിച്ച 19 പേരും രോ​ഗം സ്ഥീകരിച്ച 12 പേരും ഉൾപ്പെടെ 31 പേരാണ് മരിച്ചത്.

കഴിഞ്ഞ വർഷങ്ങളിൽ നിയന്ത്രണ വിധേയമായിരുന്നു ഡെങ്കിപ്പനി. അതിന് കാരണം കൊവി‍ഡുമായി ബന്ധപ്പെട്ടുണ്ടായ ലോക്ക് ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ ആയിരുന്നു. ജനങ്ങളുടെ സഞ്ചാരമെല്ലാം കുറഞ്ഞ സാഹചര്യത്തിൽ അന്ന് രോ​ഗ പകർച്ചയും കുറവായിരുന്നു. 2017ലാണ് കേരളത്തിൽ അവസാനമായി ഡെങ്കിപ്പനി പടർന്നു പിടിച്ചത്. അതിനുശേഷം 2020ലും 2021 ലും വലിയ രോ​ഗ പകർച്ച പ്രതീക്ഷിച്ചിരുന്നെങ്കിലും ലോക്ക് ‍ഡൗൺ കാത്തു. 

അടിക്കടിയുള്ള മഴ രോ​ഗ വ്യാപനത്തിന്റെ പ്രധാന കാരണമാണ്. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിൽ ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകുകൾ പെരുകുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളാകട്ടെ കൊതുകു നശീകരണ പ്രവർത്തനങ്ങൾ വലിയ തോതിൽ നടത്തിയിട്ടുമില്ല . ഇതോടെ ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടി. ജനം പഴയപോലെ സഞ്ചാരം തുടങ്ങിയതോടെ ഡെങ്കിപ്പനി എന്ന പകർച്ച വ്യാധിയും പടർന്നു തുടങ്ങി. 

നിലവിലെ സാഹചര്യത്തിൽ വരാനിരിക്കുന്ന മൺസൂൺ കാലം അതീവ ജാ​ഗ്രത വേണ്ട സമയമാണ്. ഇപ്പോഴത്തെ നില തുടർന്നാൽ വരുന്ന ജൂൺ , ജൂലൈ മാസങ്ങളിൽ ഡെങ്കിപ്പനി വലിയ തോതിൽ പടരും. മരണ നിരക്കും ഉയരും. കൊതുകു നിവാരണം ഉൾപ്പെടെ പ്രതിരോധം ശക്തിപ്പെടുത്തിയില്ലെങ്കിൽ കാത്തിരിക്കുന്നത് വലിയ പകർച്ചവ്യാധിയാകുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധരുടെ മുന്നറിയിപ്പ്.

തോട്ടം മേഖലകൾ, തീരദേശ മേഖലകൾ , ന​ഗരങ്ങൾ എന്നിവിടങ്ങളിലാണ് കൂടുതലായി രോ​ഗ ബാധ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. വീടിനുള്ളിലും വീടിന് പുറത്തുമുള്ള വെള്ളക്കെട്ടുകൾ , വെള്ളം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങൾ, ഫ്രിഡ്ജിന്റെ ട്രേ , ചെടിച്ചട്ടി , ടയർ, ചിരട്ട അങ്ങനെ കൊചുകിന് വളരാനുള്ള സാഹചര്യമുള്ള ഇടങ്ങളിൽ കർശന നിരീക്ഷണം അനിവാര്യമാണ്.

ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കുകയാണ് രോ​ഗ പ്രതിരോധത്തിനുള്ള ഒരു പോംവഴി. വ്യക്തി പരിസര ശചിത്വം പാലിക്കുന്നതിലൂടെ രോ​ഗ പകർച്ചയുടെ ആഘാതം കുറക്കാനാകും. 

Follow Us:
Download App:
  • android
  • ios