അടുത്ത 24 മണിക്കൂറിൽ ന്യൂനമര്‍ദ്ദം കൂടുതൽ ശക്തിപ്പെടും എന്നാണ് പ്രവചനം. 

ദില്ലി: മന്ദഗതിയിൽ നീങ്ങുന്ന കാലവ‍ര്‍ഷം കേരളത്തിൽ സജീവമാക്കാൻ വഴിയൊരുങ്ങുന്നു. ഈ വര്‍ഷത്തെ മണ്‍സൂണ്‍ സീസണിലെ ആദ്യ ന്യൂനമര്‍ദ്ദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ ന്യൂനമര്‍ദ്ദം കൂടുതൽ ശക്തിപ്പെടും എന്നാണ് പ്രവചനം. ന്യൂനമര്‍ദ്ദത്തിൻ്റെ സ്വാധീനത്തിൻ്റെ ഫലമായി വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ പ്രവചനം.