Asianet News MalayalamAsianet News Malayalam

ബംഗാൾ ഉൾക്കടലിൽ ന്യൂനമ‍ര്‍ദ്ദം: സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകാൻ സാധ്യത

മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ  രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ സജീവമാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ പ്രവചിക്കുന്നത്.

depression formed in bengal Sea
Author
First Published Oct 3, 2022, 9:06 PM IST

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് മഴ സജീവമാകാൻ സാധ്യത. കിഴക്കൻ മേഖലകളിൽ ശക്തമായ മഴ പെയ്തേക്കും എന്നാണ് പ്രവചനം. 

മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ  രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ സജീവമാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ പ്രവചിക്കുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കിട്ടിയേക്കും. നാല് ജില്ലകളിൽ ഇന്ന് യെല്ലേ അലർട്ട് ഉണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.  കിഴക്കൻ മേഖലകളിലാണ് ഇന്ന് കൂടുതൽ മഴ സാധ്യത.

അതേസമയം കനത്ത മഴയിൽ റോഡ് തകർന്നതോടെ തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ പൊന്മുടി പൂർണമായി ഒറ്റപ്പെട്ടു. പൊന്മുടിയിലേക്കുള്ള പന്ത്രണ്ടാം വളവിൽ നേരത്തെ റോഡ് തകർന്ന ഭാഗത്ത്, റോഡ് പണി  തുടരുന്നതിനിടെയാണ് വീണ്ടും മണ്ണിടിഞ്ഞത്. ഇതോടെ പന്ത്രണ്ടാം വളവിന്  അപ്പുറത്തേക്ക് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.  കഴിഞ്ഞ രണ്ട് ദിവസമായി പൊന്മുടി ഭാഗത്ത് മഴ കിട്ടിയിരിരുന്നു. റോഡ് തകർന്നിരുന്നതിനാൽ പൊന്മുടിയിലേക്ക് വിനോദസഞ്ചാരികളെ നേരത്തെ തന്നെ അനുവദിച്ചിരുന്നില്ല. തകര്‍ന്ന റോഡിൻ്റെ വശത്തൂടെ ആളുകൾക്ക് നടന്നു പോകാമെങ്കിലും വാഹനങ്ങളൊന്നും അപ്പുറത്തേക്ക് കടക്കാൻ സാധിക്കാത്ത നിലയാണ്. 

Follow Us:
Download App:
  • android
  • ios