Asianet News MalayalamAsianet News Malayalam

ക്ഷേത്രങ്ങളിലെ ഉത്സവത്തിന് സ്റ്റേജ് ഷോകള്‍ വേണ്ടെന്ന തീരുമാനത്തില്‍ ഇളവുമായി ദേവസ്വം ബോര്‍ഡ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ഉത്സവത്തിന് സ്റ്റേജ് ഷോകള്‍ വേണ്ടെന്ന തീരുമാനത്തില്‍ ഇളവ് വരുത്തുന്നു.

Devaswom Board relaxes decision not to stage shows for temple festivals
Author
Kerala, First Published Dec 29, 2020, 6:24 PM IST

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ഉത്സവത്തിന് സ്റ്റേജ് ഷോകള്‍ വേണ്ടെന്ന തീരുമാനത്തില്‍ ഇളവ് വരുത്തുന്നു.  കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സ്റ്റേജ് ഷോകള്‍ നടത്താം. മലയാള സിനിമ പിന്നണി ഗായകരുടെ സംഘടനയായ സമം, മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.

ഡിസംബര്‍ മുതല്‍ മെയ് മാസം വരെയാണ് കേരളത്തില്‍ ക്ഷേത്ര ഉത്സവ സീസണായി കണക്കാക്കുന്നത്. തിരുവിതംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിവ്‍ 1250 ക്ഷേത്രങ്ങളാണുള്ളത്. കൊവിഡ് വ്യാപന ഭിഷണി നിനലി‍ക്കുന്നതിനാല്‍ ഇത്തവണ ഉത്സവം ആചാരപരമായ ചടങ്ങുകളില്‍ മാത്രം ഒതുക്കാന്‍ ബോര്ഡ് ഉത്തരവിറക്കിയരുന്നു. 

സ്റ്റേജ് ഷോകള്‍ ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ടായിരുന്നു. സംഗീതം , നാടകം, മിമിക്രി, ക്ഷേത്ര കലകള്‍ എന്നിവ അവതരിപ്പിക്കുന്ന കലാകാരന്‍മാര്‍ക്ക്  തൊഴില്‍ നിഷേധിക്കുന്ന ഉത്തരവാണിതെന്ന് വിമര്‍ശനമുയര്‍ന്നു. പിന്നണിഗായകരുടെ സംഘടനയായ സമം ഉള്‍പ്പെടെ കലാകാരന്‍മാരുടെ നിരവധി കൂട്ടായാമകള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

കലാകാരന്‍മാരുടെ പ്രശ്നത്തില്‍ ഉചിതമായ നടപടി ഉണ്ടാകണമെന്ന്   മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ഇതനുസരിച്ചാണ് ദേവസ്വം ബോര്‍ഡ് ഉത്തരവില്‍ ഭേദഗതി വരുത്തിയത്. ഇതനുസരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉത്സവത്തിന് ക്ഷേത്രകലകള്‍ സംഘടിപ്പിക്കാം. സ്റ്റേജ് ഷോകള്‍ ജീല്ലാ ഭരണകൂടത്തിന്‍റെ അനുമതിയോടെ വലിയ ആള്‍ക്കൂട്ടം ഒഴിവാക്കി സംഘടിപ്പിക്കാനും തീരുമാനമായി.

Follow Us:
Download App:
  • android
  • ios