എ രാജയുടെ സത്യപ്രതിജ്ഞയിലെ അപാകത ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ ക്രമ പ്രശ്നത്തിലാണ് സ്പീക്കറുടെ റൂളിംഗ്. 

ക്രമപ്രകാരമായി സത്യപ്രതിജ്ഞ ചെയ്ത ദിവസം വരെ 5 ദിവസം സഭയിൽ ഹാജരായതിന് ദേവികുളം എം എൽ എ രാജയ്ക്ക് പിഴ. 2500 രൂപയാണ് എ രാജ പിഴയായി നല്‍കേണ്ടി വരിക. എ രാജയുടെ സത്യപ്രതിജ്ഞയിലെ അപാകത ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ ക്രമപ്രശ്നത്തിലാണ് സ്പീക്കറുടെ റൂളിംഗ്. സ്പീക്കർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് അസാധുവാകില്ല. സത്യപ്രതിജ്ഞയില്‍ അപാകതയുണ്ടായിട്ടും സഭയില്‍ ഹാജരായതിനാണ് പിഴശിക്ഷ.

നേരത്തെ രാജയുടെ സത്യപ്രതിജ്ഞയിൽ അപാകതയുണ്ടെന്ന് ആക്ഷേപമുയർന്നിരുന്നു. തമിഴിലുള്ള സത്യപ്രതിജ്ഞ ദൈവ നാമത്തിലോ ദൃ‍ഢപ്രതിജ്ഞയോ ആയിരുന്നില്ല. ഇത് ചട്ട ലംഘനമാണെന്ന് കണ്ടതിന് തുടർന്ന് എ രാജ വീണ്ടും സതൃപ്രതിജ്ഞ ചെയ്തിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് എ രാജയോട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ സ്പീക്കർ ആവശ്യപ്പെട്ടത്. സ്പീക്കറുടെ ചേംബറിൽ വച്ചായിരുന്നു ഈ സത്യപ്രതിജ്ഞ. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona