Asianet News MalayalamAsianet News Malayalam

40 റൗണ്ട്, 16 കിലോമീറ്റര്‍, 1:10 മണിക്കൂര്‍; ഓട്ടത്തിലും നമ്മുടെ ഡിജിപി പുലിയാ

1.20 മണിക്കൂറിനുള്ളില്‍ 40 റൗണ്ട് പൂര്‍ത്തിയാക്കിയതില്‍ സന്തോഷമുണ്ടെന്ന് ഡിജിപി അനില്‍കാന്ത് പറഞ്ഞു. എസ്പിസി അടക്കമുള്ള പുതുതലമുറയെക്കുറിച്ച് അഭിമാനിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
 

DGP Anil kant runs 16000 metre
Author
Kannur, First Published Sep 24, 2021, 1:19 PM IST

കണ്ണൂര്‍: അന്വേഷണത്തിലും പൊലീസ് ഭരണത്തിലും മാത്രമല്ല, ഓട്ടത്തിലും നമ്മുടെ ഡിജിപി പുലിയാ, വെറും പുലിയല്ല, പുപ്പുലി!. കണ്ണൂര്‍ സര്‍വകലാശാല മാങ്ങാട്ടുപറമ്പ് 400 മീറ്റര്‍ സിന്തറ്റിക് ട്രാക്കിലാണ് ചെറുപ്പക്കാരെപ്പോലും പിന്നിലാക്കി ഡിജിപി അനില്‍കാന്ത് (DGP Anil Kant) ഓടി തകര്‍ത്തത്. 400 മീറ്റര്‍ ട്രാക്ക് 40 റൗണ്ട് ഓടി 16 കിലോമീറ്ററാണ് ഡിജിപി പിന്നിട്ടത്. അതും ഒരുമണിക്കൂര്‍ 20 സമയമെടുത്ത്. റണ്‍ വിത്ത് ഡിജിപി (run with DGP) എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. 

ലൊക്കേഷന്‍ ഓണ്‍ ചെയ്തപ്പോഴതാ മുറ്റത്ത് പൊലീസ്; കള്ളന് കിട്ടിയത് എട്ടിന്റെ പണി

കൂടെ ഓടിയ ഭൂരിഭാഗം പിന്മാറിയിട്ടും ഡിജിപി പിന്മാറിയില്ല. വ്യാഴാഴ്ച രാവിലെ ആറിനായിരുന്നു പരിപാടി. ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, കായികതാരങ്ങള്‍, സ്റ്റുഡന്റ് കെഡറ്റ് പയനിയര്‍ എന്നിവരും കൂടെ ഓടി. ഉത്തരമേഖലാ ഐജി അശോക് യാദവ്, കായിക താരങ്ങളായ ജോസ്‌ന ക്രിസ്റ്റി ജോസ്, മരിയ ജോസ്, എസ്പിസി കേഡറ്റ് എം നിവേദ്, ജില്ലാ കോ ഓഡിനേറ്റര്‍ പി അഭികൃഷ്ണ എന്നിവരും ഡിജിപിയോടൊപ്പം ഓട്ടം പൂര്‍ത്തിയാക്കി. 1.20 മണിക്കൂറിനുള്ളില്‍ 40 റൗണ്ട് പൂര്‍ത്തിയാക്കിയതില്‍ സന്തോഷമുണ്ടെന്ന് ഡിജിപി അനില്‍കാന്ത് പറഞ്ഞു. എസ്പിസി അടക്കമുള്ള പുതുതലമുറയെക്കുറിച്ച് അഭിമാനിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരിലെ കാലാവസ്ഥ തനിക്ക് വളരെയധികം ഇഷ്ടപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കോഴിക്കോട് മതില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; ഒരു മരണം, ഒരാളെ രക്ഷപ്പെടുത്തി

സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ, റൂറല്‍ ജില്ല പൊലീസ് മേധാവി നവനീത് ശര്‍മ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ ഉപഹാരമായി തെയ്യം മാസ്‌ക് അണിഞ്ഞ് നില്‍ക്കുന്ന ചിത്രവും ഡിജിപിക്ക് കൈമാറി. 

Follow Us:
Download App:
  • android
  • ios