Asianet News MalayalamAsianet News Malayalam

പത്താം ക്ലാസ് - പ്ലസ് ടു പരീക്ഷകൾ: അധ്യാപകരുടെ യാത്ര തടസ്സപ്പെടുത്തരുതെന്ന് ഡിജിപി

രാവിലെ എഴ് മുതൽ രാത്രി ഏഴ് വരെ മറ്റ് ജില്ലകളിലേക്ക് യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ലെന്ന് സംസ്ഥാന പോലീസ് മേധാവി നേരത്തെ വ്യക്തമാക്കിയിരുന്നു. 
 

DGP asked to ensure smooth movement of teaching staff
Author
Thiruvananthapuram, First Published May 23, 2020, 7:31 PM IST

തിരുവനന്തപുരം: എസ്എസ്എൽസി- പ്ലസ് ടു പരീക്ഷകൾ 26-ന് ആരംഭിക്കാനിരിക്കേ അധ്യാപകരുടേയും സ്കൂൾ ജീവനക്കാരുടേയും സഞ്ചാരം തടസ്സപ്പെടാതെ നോക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. 

സ്കൂൾ പരീക്ഷകളുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽമാർ, പ്രഥമ അധ്യാപകർ, അധ്യാപകർ, മറ്റ് ജീവനക്കാർ എന്നിവരുടെ യാത്ര ഒരിടത്തും തടസപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണ് ഡിജിപി ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയത്. 
 
ഇവർക്ക് രാത്രികാലങ്ങളിൽ ജില്ലവിട്ട് യാത്ര ചെയ്യേണ്ടി വരുന്നപക്ഷം തിരിച്ചറിയിൽ കാർഡും പരീക്ഷ സംബന്ധിക്കുന്ന രേഖകളും യാത്രാപാസായി പരിഗണിക്കും. സാധിക്കുന്ന സ്ഥലങ്ങളിൽ അവരുടെ യാത്രയ്ക്ക് ആവശ്യമായ സഹായം പോലീസ് നൽകണം.  

രാവിലെ എഴ് മുതൽ രാത്രി ഏഴ് വരെ മറ്റ് ജില്ലകളിലേക്ക് യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ലെന്ന് സംസ്ഥാന പോലീസ് മേധാവി നേരത്തെ വ്യക്തമാക്കിയിരുന്നു. 
 

Follow Us:
Download App:
  • android
  • ios