പരാതിക്കാരിയുടെ ആരോപണങ്ങള്‍ ശരിയല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ ഓഫീസർ മനസിലാക്കിയിരുന്നു. പക്ഷെ നിയമപരമായി പരാതി തീ‍ർപ്പാക്കിയില്ലെന്നാണ് അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്.

തിരുവനന്തപുരം: മന്ത്രി എ കെ ശശീന്ദ്രൻ ഒത്തുതീർക്കാൻ ഇടപെട്ട കുണ്ടറ പീഡനശ്രമ കേസിൽ പൊലീസിനും വീഴ്ച സംഭവിച്ചുവെന്ന അന്വേഷണ റിപ്പോർട്ട്. പരാതിക്കാരിയുടെ ആരോപണങ്ങള്‍ ശരിയല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ മനസിലാക്കിയിരുന്നു. പക്ഷെ ഒരു സ്ത്രീയുടെ പരാതി എന്ന നിലയിൽ പ്രാഥമിക അന്വേഷണം നടത്തിയ കുണ്ടറ പൊലീസ് നിയമപരമായി പരാതി തീ‍ർപ്പാക്കിയില്ലെന്നാണ് അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്.

തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി സഞ്ചയ് കുമാർ ഗുരുഡിന്‍റെ അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിൽ കഴിഞ്ഞ മാസം 28നാണ് പരാതി നൽകിയത്. പരാതിക്കായി വ്യക്തമായ മൊഴിയും തെളിവുകളോ ഹാജരാക്കിയില്ല. മാത്രമല്ല പരാതിക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ഡിഐജി പറയുന്നു. ഒരു ക്രിമിനൽ കേസി പ്രതിയായ പരാതിക്കാരയുടെ അച്ഛനെ എൻസിപിയിൽ നിന്നും പുറത്താക്കി. ഇതിന് പിന്നിൽ പ്രവർത്തിച്ചത് പരാതിക്കാരി ആരോപണം ഉന്നയിച്ച പത്മകാരനായിരുന്നു. ഈ വൈരാഗ്യമാണോ പരാതിക്ക് പിന്നിലെന്നതും സംശയാസപ്ദമാണെന്നും ഡിഐജിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona