തിരുവനന്തപുരം: പരാതിയില്‍ നടപടി എടുക്കാതിരുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടിയെടുത്ത് ഡിജിപി ലോക്നാഥ് ബെഹ്റ. കൊട്ടാരക്കര സിഐ ശിവപ്രസാദിനെതിരെയാണ് ഡിജിപി സ്ഥലം മാറ്റി. സിഐക്കെതിരെ വകുപ്പുതല അന്വേഷണം നടത്താനും ഡിജിപി ഉത്തരവിട്ടു.

ഡിജിപി കൊട്ടാരക്കരയില്‍ നടത്തിയ അദാലത്തില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഒരു സ്ത്രീയാണ് സിഐക്കെതിരെ ഡിജിപിയെ സമീപിച്ചത്. സ്ത്രീ നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്താതിരുന്നതിനാണ് സിഐക്കെതിരെ ഡിജിപി നടപടി എടുത്തത്.  സ്ത്രീയുടെ പരാതിയുടെ അന്വേഷണം കൊല്ലം അസി.കമ്മീഷണർക്ക് കൈമാറിയിട്ടുണ്ട്.