Asianet News MalayalamAsianet News Malayalam

Dheeraj Murder : ധീരജ് വധക്കേസ്; കീഴടങ്ങിയ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവൽ പോളിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സംഘത്തിൽ എട്ടു പേരാണുള്ളത്. കുളമാവ് സ്റ്റേഷനിൽ എത്തിയാണ് രണ്ട് പേരും കീഴടങ്ങിയത്.

Dheeraj Murder case arrest of two ksu workers recorded
Author
Idukki, First Published Jan 14, 2022, 9:59 AM IST

ഇടുക്കി: ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്‍റെ കൊലപാതക്കേസിൽ (Dheeraj Murder) കഴിഞ്ഞ ദിവസം കീഴടങ്ങിയ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കെഎസ്‍യു ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ്‌ ടോണി തേക്കിലക്കാടൻ, സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. 

ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവൽ പോളിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സംഘത്തിൽ എട്ടു പേരാണുള്ളത്. കുളമാവ് സ്റ്റേഷനിൽ എത്തിയാണ് രണ്ട് പേരും കീഴടങ്ങിയത്. ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലിക്കൊപ്പം ഉണ്ടായിരുന്നവരാണ് ഇവർ. ടോണിയാണ് തന്നെ കുത്തിയതെന്നാണ് പരിക്കേറ്റ് ചികിത്സയിലുള്ള അഭിജിത്തിന്റെ മൊഴി. 

കേസിൽ നേരത്തെ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലിയും ജെറിൻ ജോജോയും നിലവിൽ റിമാൻഡിലാണ്. ഇവരെ പത്തു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. കൊലക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിനും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കുന്നതിനും കൂടുതൽ അന്വേഷണങ്ങൾക്കുമായാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷ ഇടുക്കി കോടതി ഇന്ന് പരിഗണിച്ചേക്കും. 

Follow Us:
Download App:
  • android
  • ios