Asianet News MalayalamAsianet News Malayalam

വിളിക്കൂ 112 ലേക്ക്; ഇനിമുതല്‍ റെയില്‍വേ പൊലീസ് സേവനങ്ങളും

രാജ്യവ്യാപക ഏകീകൃത നമ്പരായ 112 ല്‍ കേരളാ റെയില്‍വേ പൊലീസിന്‍റെ സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്.  

Dial 112 for railway police  emergency services
Author
Thiruvananthapuram, First Published Apr 28, 2021, 6:10 PM IST

തിരുവനന്തപുരം: അടിയന്തിരഘട്ടങ്ങളില്‍ ബന്ധപ്പെടാനുളള നമ്പരായ 112 ല്‍ ഇനിമുതല്‍ റെയില്‍വേ പൊലീസ് സേവനങ്ങളും. പ്ലാറ്റ്ഫോമിലും ട്രെയിനിലും അടിയന്തിരഘട്ടങ്ങളില്‍ യാത്രക്കാര്‍ക്ക് സഹായത്തിനായി 112 ല്‍ വിളിക്കാം. 24 മണിക്കൂറും ഈ സേവനം ലഭ്യമാകും. രാജ്യവ്യാപക ഏകീകൃത നമ്പരായ 112 ല്‍ കേരളാ റെയില്‍വേ പൊലീസിന്‍റെ സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്.  സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ തിരുവനന്തപുരത്ത് പദ്ധതി ഓൺലൈനിൽ  ഉദ്ഘാടനം ചെയ്തു.  

കേരളാ റെയില്‍വെ പൊലീസ് കമാന്‍റ് ആന്‍റ് കണ്‍ട്രോള്‍ സെന്‍റര്‍ ആണ് റെയില്‍വേ പൊലീസിന്‍റെ നോഡല്‍ ഓഫീസ്.  പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇ.ആര്‍.എസ്.എസ് കമാന്‍ഡ് സെന്‍ററില്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ ക്രോഡീകരിക്കുന്നത് സാങ്കേതിക പരിജ്ഞാനവും ഭാഷാപ്രാവീണ്യവുമുള്ള പൊലീസുദ്യോഗസ്ഥരാണ്. 

സഹായം തേടി വിളിക്കുന്നത് എവിടെ നിന്നാണെന്ന് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കമാന്‍ഡ് സെന്‍റർ മനസ്സിലാക്കി തുടര്‍ നടപടിക്കായി  തമ്പാനൂരിലെ റെയില്‍വേ പോലീസ് കമാന്‍റ് ആന്‍റ് കണ്‍ട്രോള്‍ സെന്‍ററിന് കൈമാറുകയാണ് ചെയ്യുന്നത്. ഇതുവഴി സംസ്ഥാനത്തെ ഏത് റെയില്‍വേ സ്റ്റേഷനിലും ചുരുങ്ങിയ സമയത്തിനുളളില്‍ തന്നെ പൊലീസ് സഹായം എത്തിക്കാന്‍ കഴിയും.

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios