Asianet News MalayalamAsianet News Malayalam

മുസ്ലീം ലീ​ഗ് നേതൃത്വത്തെ കുറ്റപ്പെടുത്തിയിട്ടില്ല , യൂത്ത് ലീഗ് നടത്തിയത് സ്വയം വിമർശനമെന്നും പികെ ഫിറോസ്

സ്വയം വിമർശനമാണ് യൂത്ത് ലീഗ് പ്രധാനമായും നടത്തിയത്. തോൽവിക്ക് ഒരുപാട് കാരണമുണ്ടെന്നും അത് പരിശോധിക്കുമെന്നും അതിനായി കർമ്മ പദ്ധതി തയ്യാറാക്കിയതായും ഫിറോസ് വ്യക്തമാക്കി.

did not blame the Muslim League leadership, it was self-criticism says P K Firos
Author
Kozhikode, First Published Jun 24, 2021, 4:32 PM IST

കോഴിക്കോട്: നേതൃത്ത്വത്തിനെതിരെ യൂത്ത് ലീഗ് വിമർശനം ഉന്നയിച്ചുവെന്നത് ഭാവന മാത്രമെന്ന് യുത്ത് ലീ​ഗ് നേതാവ് പി കെ ഫിറോസ്. ഒരു നേതാവിനേയും  കുറ്റപ്പെടുത്തിയിട്ടില്ല. സ്വയം വിമർശനമാണ് യൂത്ത് ലീഗ് പ്രധാനമായും നടത്തിയത്. തോൽവിക്ക് ഒരുപാട് കാരണമുണ്ടെന്നും അത് പരിശോധിക്കുമെന്നും അതിനായി കർമ്മ പദ്ധതി തയ്യാറാക്കിയതായും ഫിറോസ് വ്യക്തമാക്കി.

നേതൃത്ത്വത്തെ വിമർശിക്കുന്നത് മാത്രം ധീരതയായി കാണാനാവില്ലെന്നും ഫിറോസു വ്യക്തമാക്കി. പാർട്ടിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഇടതു മുന്നണിയുടെ വീഴ്ച പുറത്തുകൊണ്ടു വരുന്നതിൽ എല്ലാം വീഴ്ചയുണ്ടായി. പല വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട് .അതിൽ കൂടുതലും സ്വയം വിമർശനമാണ്. മറ്റുള്ളവരുടെ മേൽ പഴി ചാരുന്നതിൽ അർത്ഥമില്ല. നേതൃമാറ്റമല്ല, സമഗ്രമായ നിർദ്ദേശമാണ് പാർട്ടി മുന്നോട്ട് വെക്കുന്നത്. യുഡിഎഫിലും പോരായ്മയുണ്ട്. ഓരോ കക്ഷികളും അവരുടെ പോരായ്മ പരിഹരിച്ച് മുന്നോട്ട് പോകാൻ തയാറാവണമെന്നും ഫിറോസ് പറഞ്ഞു. 

കൂടാതെ ബിജെപി ആരോപണം നേരിടുന്ന കുഴൽപ്പണ ഇടപാടിൽ രാജ്യദ്രോഹ കുറ്റം ചുമത്തണമെന്ന് പി കെ ഫിറോസ് ആവശ്യപ്പെട്ടു. കെ.സുരേന്ദ്രനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണം. സർക്കാർ സുരേന്ദ്രനോട് മൃദു സമീപനമാണ് കാണിക്കുന്നതെന്നും സുരേന്ദ്രനെതിരെ യുഎപിഎ ചുമത്തണമെന്നും ഫിറോസ് പറഞ്ഞു. കേസിൽ ഒത്തുതീർപ്പ് നിലപാട് ആണ് സർക്കാറിനെന്നും ഫിറോസ് കുറ്റപ്പെടുത്തി. 

അതേസമയം സ്കോളർഷിപ് വിഷയത്തിൽ സർക്കാർ അപ്പീൽ പോകാത്തത് കടുത്ത വഞ്ചനയെന്ന് പി കെ ഫിറോസ്. സ്കോളർഷിപ്പ് മാനദണ്ഡങ്ങൾ നിലവിൽ പലതാണ്. അതിനാൽ മാനദണ്ഡങ്ങളും തുകയും ഏകീകരിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. ആരാധനാലയങ്ങൾ തുറന്നെങ്കിലും വേണ്ട രീതിയിൽ അനുമതി നൽകിയില്ല. ഇതിൽ സർക്കാറിന്റെ കമ്മ്യൂണിസ്റ്റ് സ്വഭാവം വ്യക്തമാണെന്നും ഫിറോസ് പറഞ്ഞു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios