ദിലീപ് അടക്കമുള്ള പ്രതികളുടെ ഗൂഢാലോചന തെളിയിക്കാൻ പര്യാപ്തമായ തെളിവ് ഇല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചത് തങ്ങളുടെ ആക്ഷേപം ശരിവെക്കുന്നതാണെന്നും പ്രതികൾ ചൂണ്ടിക്കാട്ടുന്നു.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (Actress Attack Case) അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധഗൂഢാലോചനാ കേസിൽ, എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് (Dileep) ഹൈക്കോടതിയിൽ. ആരോപണങ്ങൾ തെളിയിക്കാനാനുള്ള തെളിവുകളില്ലെന്നാണ് ദിലീപിന്റെ വാദം. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്ഐആർ നിലനിൽക്കില്ലെന്നും പ്രതികൾ ഹർജിയിൽ പറയുന്നു.''ഡിവൈഎസ്പി ബൈജു പൗലോസും ബാലചന്ദ്രകുമാറും തനിക്കെതിരെ ഗൂഢാലോചന നടത്തി. ഡിജിപി ബി സന്ധ്യയുടെയും എഡിജിപി എസ് ശ്രീജിത്തിന്റേയും അറിവോടെയാണ് ഗൂഢാലോചന നടന്നത് ". കേസ് റദ്ദാക്കിയില്ലെങ്കിൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെട്ടു. 

ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിറകെയാണ് എഫ്ഐആർ റദ്ദാക്കണമെന്ന ഹർജിയുമായി ദിലീപ് വീണ്ടും കോടതിയെ സമീപിച്ചത്. ''ബാലചന്ദ്രകുമാറും നടി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൌലോസും ചേർന്ന് കെട്ടിച്ചമച്ചതാണ് വധഗൂഡാലോചനക്കേസ്. നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കാൻ ലക്ഷ്യമിട്ടാണ് പരാതി ഉണ്ടാക്കിയതും കേസ് എടുത്തതും. ഡിജിപി ബി.സന്ധ്യയുടെയും എസ്. ശ്രീജിത്തിന്റെയും അറിവോടെയാണ് തനിക്കെതിരായ ഗൂഡാലോചന'' എന്നിവയാണ് ദിലീപ് ഉയർത്തുന്ന ആരോപണങ്ങൾ. ബാലചന്ദ്രകുമാറും എഡിജിപി ശ്രീജിത്തും തമ്മിൽ നേരത്തെ തന്നെ അടുപ്പമുണ്ടെന്ന് സ്ഥാപിക്കുന്ന വാട്സ്ആപ്പ് ചാറ്റുകളും ദിലീപ് ഹർജിക്കൊപ്പം നൽകിയിട്ടുണ്ട്. 2019 ൽ എഡിജിപി എസ് ശ്രീജിത്തിന്‍റെ ബന്ധുവിന് സിനിമയിൽ പാട്ട് പാടാൻ അവസരം തേടി ബാല ചന്ദ്രകുമാർ ദിലീപിന്‍റെ സുഹൃത്തിന് അയച്ച വാട്സ് ആപ് ചാറ്റുകളാണ് ഹാജരാക്കിയത്. ഈ ഉദ്യോഗസ്ഥനാണ് തനിക്കെതിരായ പരാതി നടി കേസിലെ ഉദ്യോഗസ്ഥനെക്കൊണ്ട് തന്നെ അന്വേഷിപ്പിക്കുന്നത്. 

തനിക്കെതിരെ ക്രൈംബ്രാഞ്ച് നേരിട്ട് കേസ് റജിസ്റ്റർ ചെയ്തത് നിയമ ലംഘനമാണ്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പരാതിക്കാരായ കേസ് അവർ തന്നെ അന്വേഷിക്കുന്നതിലും ദുരൂഹതയുണ്ട്. പക്ഷപാതപരവും സത്യസന്ധമല്ലാത്തതുമായ അന്വേഷണമാണ് കേസിൽ നടക്കുന്നത്. അതിനാൽ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിലെ എഫ്ഐആർ റദ്ദാക്കാൻ തടസമുണ്ടെങ്കിൽ അന്വേഷണം കേരള പൊലീസിന് പുറത്തുള്ള ഏജൻസിക്ക് കൈമാറണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെടുന്നു. 

'ഭരിക്കുന്നത് സര്‍ക്കാരല്ല, പാര്‍ട്ടി'; മുഖ്യമന്ത്രിക്ക് പോലും നിയന്ത്രണമില്ലെന്ന് പ്രതിപക്ഷനേതാവ്

കേസിൽ ദിലീപും സഹോദരൻ അനൂപും സഹോദരീഭർത്താവ് സുരാജും അടക്കം അഞ്ച് പ്രതികൾക്ക് ഫെബ്രുവരി ഏഴിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. വധഗൂഢാലോചനാക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ദിലീപടക്കം ആറ് പ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണസംഘം ഹാജരാക്കിയ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് കോടതി വിലയിരുത്തി. 

CPM : സിപിഎം സമ്മേളന വേദി മാറ്റി; പ്രതിനിധി സമ്മേളനം മറൈന്‍ ഡ്രൈവില്‍, 400 പേരെത്തും

കല്യാണത്തലേന്ന് ആഭാസനൃത്തം, തമ്മിൽത്തല്ല്, പകരം വീട്ടാൻ ബോംബ് പൊട്ടിച്ച് 'ട്രയൽ' നടത്തി അക്രമികൾ!