തിരുവനന്തപുരം: ദില്ലിയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണയുമായി പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. കർഷകരെ തെരുവിലിറക്കാൻ പാടില്ലായിരുന്നു. പ്രശ്നത്തിന് ഉടൻ പരിഹാരം ഉണ്ടാക്കണം. കർഷകരുടേത് ജീവൻ മരണ പ്രശ്നമാണ്. ജനങ്ങൾക്ക് വേണ്ടാത്ത നിയമം എന്തിനാണ് അടിച്ചേൽപ്പിക്കുന്നത്? ആർക്ക് വേണ്ടിയാണ് നിയമം നടപ്പാക്കുന്നത്? കർഷകർ ദേശദ്രോഹികളല്ല, ദേശത്തെ ഏറ്റവുമധികം സേവിക്കുന്നവരാണ്. കർഷകരുടെ സമരത്തിന് കേന്ദ്ര സർക്കാർ മറുപടി പറയാത്തത് ജനാധിപത്യത്തിന് ദോഷം ചെയ്യുമെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.