Asianet News MalayalamAsianet News Malayalam

ആർ‌ഷോയുടെ മാർക് ലിസ്റ്റ് തെറ്റായി പ്രസിദ്ധീകരിച്ചു; പരീക്ഷകൺട്രോളർക്ക് താക്കീതുമായി കോളേജ് വിദ്യാഭ്യാസഡയറക്ടർ

എൻഐസി സോഫ്റ്റ്‍വെയറിലെ പിഴവെന്ന് ബോധ്യപ്പെട്ടിട്ടും തിരുത്താൻ നടപടിയുണ്ടായില്ലെന്നും ഈ കാലതാമസം അനാവശ്യ വിവാദങ്ങൾ കത്തിപ്പടരാൻ ഇടയാക്കിയെന്നും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. 

Director of College Education warned Controller of Examinations on wrong mark list published sts
Author
First Published Nov 10, 2023, 11:14 AM IST

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ മാർക് ലിസ്റ്റ് വിവാദത്തിൽ പരീക്ഷാ കൺട്രോളർക്ക് കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ താക്കീത്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ എഴുതാത്ത പരീക്ഷ ജയിച്ചെന്ന് ഫലം പ്രസിദ്ധീകരിച്ചിട്ടും അത് തിരുത്താൻ വൈകിയത് ജാഗ്രത കുറവായെന്നാണ് വിലയിരുത്തൽ. അനാവശ്യവിവാദം ഉന്നത വിദ്യാഭ്യാസ വകുപ്പിനേയും കോളജിനേയും അപകീർത്തിപ്പെടുത്തിയെന്നും ഉത്തരവിലുണ്ട്.

മഹാരാജാസ് കോളജിലെ ആർക്കിയോളജി വിദ്യാർഥിയായിരുന്ന എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ എഴുതാത്ത പരീക്ഷ ജയിച്ചെന്ന് തെറ്റായി ഫലം പ്രസിദ്ധീകരിച്ചതാണ് വിവാദങ്ങൾക്ക് ആധാരം. കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് തന്നെ അപകീർത്തിപ്പെടുത്താൻ  മനപൂർവമായ ഗൂഡാലോചന നടന്നെന്നാരോപിച്ച് ആർഷോ നൽകിയ പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു. എൻ ഐ സി സോഫ്ട് വെയറിലെ പിഴവാണ് തെറ്റായ ഫലം പ്രസിദ്ധീകരിക്കാൻ കാരണമെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് പരീക്ഷാ കൺട്രോളർ മറുപടി നൽകിയിരുന്നത്.

എന്നാൽ സോഫ്ട് വെയറിലെ പിഴവ് ബോധ്യപ്പെട്ടിട്ടും അത് തിരുത്താൻ വൈകിയത് പരീക്ഷാ കൺട്രോളറുടെ ഭാഗത്തെ വീഴ്ചയെന്നാണ്  വിലയിരുത്തൽ. ഈ കാലതാമസം അനാവശ്യ വിവാദങ്ങൾ കത്തിപ്പടരാൻ ഇടയാക്കി. കോളജിലെ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കാനും ഇടയാക്കി. ഈ ജാഗ്രത കുറവ് ഉന്നതവിദ്യാഭ്യാസ വകുപ്പിനേയും കോളജിനെ അപകീർത്തിപ്പെടുത്തി. പരീക്ഷാ കൺട്രോളറുടെ ചുമതല വഹിക്കുന്ന അധ്യാപകൻ കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കേണ്ടതായിരുന്നെന്നും മേലിൽ ഈ ജാഗ്രത കുറവ് ആവർത്തിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്നും കോളജ് വിദ്യാഭ്യാസ ഡയറക്റടുടെ കത്തിലുണ്ട്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

'വ്യാജ സർട്ടിഫിക്കറ്റ് മാഫിയക്ക് നേതൃത്വം നൽകുന്നത് കെഎസ്‌യു നേതാക്കൾ'; കർശന നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ

 


 

Follow Us:
Download App:
  • android
  • ios