മകനും ഭിന്നശേഷിക്കാരനുമായ ജോക്കുട്ടന്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണത് കണ്ടാണ് പിതാവ് ജോജുവും രക്ഷിക്കാനായി ചാടിയത്. 

തൃശ്ശൂര്‍: കിണറ്റില്‍ വീണ ഭിന്നശേഷിക്കാരനായ മകനും രക്ഷിക്കാനായി ചാടിയ പിതാവും മുങ്ങി മരിച്ചു. പേരാമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൊന്നൂര്‍ ശിവനടയിലാണ് സംഭവം. ജോക്കുട്ടന്‍ (22) എന്ന ഭിന്നശേഷിക്കാരനായ യുവാവാണ് അബദ്ധത്തില്‍ വീട്ടിലെ കിണറ്റില്‍ വീണത്. ഇതു കണ്ട പിതാവ് ജോജു (55) മകനെ രക്ഷിക്കാനായി കിണറ്റിലേക്ക് എടുത്തു ചാടിയെങ്കിലും കിണറ്റില്‍ മുങ്ങിപോകുകയായിരുന്നു. വിവരമറിഞ്ഞ് പേരാവൂര്‍ പൊലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.