എം.കെ രാഘവൻ എംപിയെ വഴിയിൽ തടഞ്ഞ 4 കോൺഗ്രസ്‌ നേതാക്കൾക്കെതിരെ നടപടി

എം.കെ.രാഘവൻ ചെയർമാനായ കോളേജിൽ അദ്ദേഹത്തിന്റെ ബന്ധുവായ സിപിഎം പ്രവർത്തകന് നിയമനം നൽകാനുള്ള നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധം.

disciplinary action against 4 congress leaders who begin protest against mk raghavan

കണ്ണൂർ : മാടായി കോളേജിലെ നിയമനവുമായി ബന്ധപ്പെട്ട് എം.കെ.രാഘവൻ എംപിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ നാല് കോൺഗ്രസ്‌ നേതാക്കൾക്കെതിരെ നടപടി. കെ.പി. ശശി, ശശിധരൻ കാപ്പാടൻ, സതീഷ് കുമാർ, വരുൺ കൃഷ്ണൻ എന്നിവരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ജില്ലാ കോൺഗ്രസ് പ്രസിഡന്റ് സസ്പെൻഡ് ചെയ്തു.

എം.കെ.രാഘവൻ ചെയർമാനായ കോളേജിൽ അദ്ദേഹത്തിന്റെ ബന്ധുവായ സിപിഎം പ്രവർത്തകന് നിയമനം നൽകാനുള്ള നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധം. ഇന്നലെ അഭിമുഖം നടക്കുന്നതിനിടെ കോളേജിലേക്ക് എത്തിയ രാഘവനെ കവാടത്തിൽ തടയുകയായിരുന്നു. മുന്നൂറോളം പ്രവർത്തകർ ഒപ്പിട്ട പരാതി എഐസിസിക്കും പ്രാദേശിക കോൺഗ്രസ് നേതാക്കൾ നൽകിയിട്ടുണ്ട്. വിഷയത്തിൽ രാഘവൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.ഡിസിസി നടപടിയിൽ പ്രതിഷേധിച്ച് കുഞ്ഞിമംഗലത്തെ കോൺഗ്രസ് പ്രവർത്തകർ ഇന്ന് വൈകിട്ട് പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്. 


എംപിയുടെ ബന്ധുവായ സിപിഎം പ്രവർത്തകന് കോളേജിൽ നിയമനം; എംകെ രാഘവൻ എംപിയെ വഴിയിൽ തടഞ്ഞ് കോൺഗ്രസ്‌ പ്രവർത്തകർ

 

 

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios