വരും ദിവസങ്ങളില്‍ നഗരപരിധിയിലെ കൂടുതല്‍ പ്രദേശങ്ങള്‍ ഡ്രോണ്‍ ഉപയോഗിച്ച് അണുവിമുക്തമാക്കും.

തൃശൂര്‍: തൃശൂര്‍ നഗരസഭയില്‍ കിഴക്കുംപാട്ടുകര ഉള്‍പ്പടെയുളള നിരവധി ഡിവിഷനുകളില്‍ രോഗവ്യാപന നിരക്ക് കൂടുതലാണ്. കിഴക്കുംപാട്ടുകര ഡിവിഷനില്‍ മാത്രം 390 കൊവിഡ് രോഗികളുണ്ട്. ഈ സാഹചര്യത്തിലാണ് നഗരം മുഴുവൻ അണുവിമുക്തമാക്കാൻ നഗരസഭ പ്രത്യേക പദ്ധതി തയ്യാറാക്കിയത്.വടക്കെ ബസ് സ്റ്റാന്‍റ്, ശക്തന്‍ സ്റ്റാന്‍റ്, മാര്‍ക്കറ്റുകള്‍, കോര്‍പ്പറേഷന്‍ ഓഫീസ് പരിസരം എന്നിവിടങ്ങളിലാണ് ആദ്യഘട്ടം പദ്ധതി നടപ്പിലാക്കുന്നത്.

12 ലിറ്റര്‍ ടാങ്ക് കപ്പാസിറ്റിയുള്ള ഡ്രോണാണ് ഉപയോഗിക്കുന്നത്. കൂടുതല്‍ പ്രദേശം കുറഞ്ഞ സമയംകൊണ്ട് അണുവിമുക്തമാക്കമെന്നതാണ് ഇതിൻറെ പ്രത്യേകത.അന്തരീക്ഷത്തിലെ രോഗാണുക്കളെ നശിപ്പിക്കുന്നതിനായി സോഡിയം ഹൈപ്പോക്ലോറൈഡും സില്‍വര്‍ നൈട്രേറ്റ് ലായനിയുമാണ് ഉപയോഗിക്കുന്നത്.ബംഗലൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗരുഡ എയറോസ്പേസ് എന്ന സ്ഥാപനമാണ് സൗജന്യമായി കോര്‍പ്പറേഷനു വേണ്ടി സാനിറ്റൈസേഷന്‍ നടത്തുന്നത്. ശക്തന്‍ ബസ് സ്റ്റാന്‍റില്‍ മേയര്‍ എം.കെ.വര്‍ഗ്ഗീസിന്‍റെ നേതൃത്വത്തില്‍ ഈ സംരംഭത്തിന് തുടക്കം കുറിച്ചു. വരും ദിവസങ്ങളില്‍ നഗരപരിധിയിലെ കൂടുതല്‍ പ്രദേശങ്ങള്‍ ഡ്രോണ്‍ ഉപയോഗിച്ച് അണുവിമുക്തമാക്കും.