ആഡംബര കാറിനുവേണ്ടിയുള്ള തര്‍ക്കത്തിൽ അച്ഛൻ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച മകൻ മരിച്ചു.തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഹൃത്വിക്ക് (28) ആണ് മരിച്ചത്

തിരുവനന്തപുരം:ആഡംബര കാറിനുവേണ്ടിയുള്ള തര്‍ക്കത്തിൽ അച്ഛൻ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച മകൻ മരിച്ചു. ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം. തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഹൃത്വിക്ക് (28) ആണ് മരിച്ചത്. ആഡംബര കാര്‍ വാങ്ങുന്നതിനായി പണം ആവശ്യപ്പെട്ട് മകൻ അച്ഛനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പ്രകോപിതനായ അച്ഛൻ മകനെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തിൽ ഹൃത്വിക്കിന്‍റെ അച്ഛൻ വിനായനന്ദനെ വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മകൻ മരിച്ചതോടെ കൊലപാതകമടക്കമുള്ള വകുപ്പുകള്‍ വിനായനന്ദനെതിരെ ചുമത്തും. കഴിഞ്ഞ മാസം ഒമ്പതിനായിരുന്നു സംഭവം. ഹൃത്വിക്കിന്‍റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. 

മകൻ ലക്ഷങ്ങള്‍ വിലവരുന്ന ആഡംബര കാര്‍ വേണമെന്നെന്ന് പറഞ്ഞ് വീട്ടിൽ സ്ഥിരമായി പ്രശ്നമുണ്ടാക്കിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ലക്ഷങ്ങള്‍ വിലവരുന്ന ബൈക്ക് വിനയാനന്ദ് മകന് വാങ്ങി കൊടുത്തിരുന്നു. എന്നാൽ, ആഡംബര കാര്‍ വേണമെന്ന് പറഞ്ഞ് വീട്ടിൽ തര്‍ക്കം പതിവായിരുന്നു. കഴിഞ്ഞ മാസം ഒമ്പതിന് ഇതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കത്തിനിടെ മകൻ അച്ഛനെ ആക്രമിച്ചു. തുടര്‍ന്ന് പ്രകോപിതനായ അച്ഛൻ കമ്പിപ്പാര ഉപയോഗിച്ച് മകനെ തിരിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ അച്ഛൻ വിനയാനന്ദനെതിരെ വഞ്ചിയൂർ പൊലിസ് കേസെടുത്തിരുന്നു.

 സംഭവത്തിന് പിന്നാലെ ഒളിവിൽ പോയിരുന്ന വിനയാനന്ദിനെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുൻപ് ആണ് 15 ലക്ഷം വിലയുള്ള ഒരു ആഡംബര ബൈക്ക് അച്ഛൻ വിനയാന്ദൻ മകൻ ഹൃത്വിക്കിന് വാങ്ങി നൽകിയിരുന്നു. എന്നാൽ, തനിക്ക് ഒരു ആഡംബര കാർ വേണമെന്നതായിരുന്നു ഹൃത്വിക്കിന്‍റെ അടുത്ത ആവശ്യം. ഇപ്പോൾ അതിനുള്ള സാന്പത്തിക സ്ഥിതി ഇല്ലെന്ന് അച്ഛൻ പറഞ്ഞത് മകനെ ചൊടിപ്പിച്ചു. അത് വലിയ വഴക്കിലേക്കും കയ്യാങ്കളിയിലേക്കും നയിക്കുകയായിരുന്നു.

YouTube video player