കൊല്ലം: പരവൂര്‍ നഗരസഭയില്‍ ദേശയ പതാകയോട് അനാദരവ് കാണിക്കുന്നതായി പരാതി. ദേശീയപതാക ഉയര്‍ത്തുന്നതിലും താഴ്ത്തുന്നതിലും ആചാര പരമായ സമയം പാലിക്കുന്നില്ലന്നാണ് ആരോപണം. ദേശീയപതാകയോട് അനാദരവ് കാണിക്കുന്നതിനെതിരെ നിയമപരമായി നീങ്ങാനാണ് നഗരസഭയിലെ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന്റെ തീരുമാനം.

അതേസമയം  വീഴ്ച സംഭവിച്ചു വെങ്കില്‍  പരിശോധിക്കുമെന്നും കുറ്റകാര്‍ക്ക് എതിരെ നടപടി സ്വികരിക്കുമെന്ന്  നഗരസഭ അധികൃതര്‍ അറിയിച്ചു. അനാവശ്യ ആരോപണങ്ങള്‍ ഉയര്‍ത്തി  നഗരസഭയെ കരിവാരിതേക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും  നഗരസഭ ചെയര്‍മാന്‍  കെ പി കുറുപ്പ് പറഞ്ഞു.
 

പണമിടപാടിൽ ശിവശങ്കറിനും പങ്ക് ? വാട്സാപ്പ് ചാറ്റ് വിവരങ്ങൾ പുറത്ത്