മലപ്പുറം ഡയറിയുടെ ഉദ്ഘാടനത്തിന് ഒന്നര കോടി ചെലവാക്കിയതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. പുതിയ പാൽ പൊടിയുടെ പരസ്യത്തിന് ഉൾപ്പെടെയാണ് തുക ചെലവായതെന്നും എംഎസ് മണി വ്യക്തമാക്കി.
പാലക്കാട്: മിൽമ മലബാർ യൂണിയൻ പിരിച്ചു വിട്ടത് രാഷ്ട്രീയ പ്രേരിതമെന്ന് മിൽമ ചെയർമാൻ കെ എസ് മണി. തീരുമാനത്തിനെതിരെ ചൊവ്വാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. കോടതി തീരുമാനത്തിനനുസരിച്ച് മുന്നോട്ട് പോകുമെന്ന് അറിയിച്ച ചെയർമാൻ ഒരു മാനദണ്ഡവും പാലിക്കാതെയാണ് പിരിച്ചു വിടൽ എന്നും വിമർശിച്ചു. ഓഡിറ്റ് റിപ്പോർട്ട് പോലും കിട്ടിയിട്ടില്ല. മലപ്പുറം ഡയറിയുടെ ഉദ്ഘാടനത്തിന് ഒന്നര കോടി ചെലവാക്കിയതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. പുതിയ പാൽ പൊടിയുടെ പരസ്യത്തിന് ഉൾപ്പെടെയാണ് തുക ചെലവായതെന്നും എംഎസ് മണി വ്യക്തമാക്കി.

