വിശദമായ അന്വേഷണത്തിനാണ് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയത്. സ്‌റ്റേഷൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 3 പേർക്കെതിരെ നടപടിക്ക് സാധ്യത

കൊല്ലം: കൊല്ലം കുണ്ടറയിൽ ലേക്കപ്പ് പൂട്ടാൻ മറന്നതിനെ തുടർന്ന് കസ്റ്റഡിയിൽ എടുത്തയാൾ ചാടിപ്പോയ സംഭവം ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. റൂറൽ എസ്പി അന്വേഷണത്തിന് ഉത്തരവിട്ടു. സ്‌റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ശ്രദ്ധക്കുറവ് ഉണ്ടായെന്ന് ശാസ്താംകോട്ട ഡിവൈഎസ്പി റൂറൽ എസ്പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. വിശദമായ അന്വേഷണത്തിനാണ് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയത്. സ്‌റ്റേഷൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 3 പേർക്കെതിരെ നടപടിക്ക് സാധ്യത

കൊല്ലം കുണ്ടറയിൽ കസ്റ്റഡിയിൽ എടുത്തയാൾ ചാടിപ്പോയ സംഭവം; ജില്ലാ ക്രൈംബ്രാഞ്ച് DySP അന്വേഷിക്കും