കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടാൻ കേരള കോൺ​ഗ്രസിലെ ​ജോസ് കെ മാണി- ജോസഫ് വിഭാ​ഗങ്ങൾ തമ്മിൽ ധാരണ. ആദ്യ ടേമിൽ ജോസ് കെ മാണി വിഭാഗത്തിലെ സെബാസ്റ്റ്യൻ കുളത്തിങ്കൽ പ്രസിഡന്റ് ആയി ചുമതലയേൽക്കും. രണ്ടാം ടേമിൽ ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർത്ഥി പ്രസിഡന്റ് സ്ഥാനം വഹിക്കാനും ധാരണയായി.

വായിക്കാം; പ്രസിഡന്റ് സ്ഥാനം പങ്കിടാൻ കേരള കോൺഗ്രസിൽ ധാരണ; ആദ്യ ടേമില്‍ ആര് എന്നതിൽ തർക്കം

കഴിഞ്ഞ ദിവസം ഇരുവിഭാഗങ്ങളും രണ്ടു സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ കേരള കോൺ​ഗ്രസ് പ്രതിസന്ധിയിലായിരുന്നു. തുടർന്ന് ജോസ് കെ മാണി- ജോസഫ് വിഭാ​ഗങ്ങള്‍ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിന് കോ​ൺ​ഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ഇന്ന് പുലർച്ച വരെ ചർച്ചകൾ നടന്നിരുന്നു. ഇതിന് പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടാൻ ഇരുവിഭാ​ഗങ്ങളും തമ്മിൽ ധാരണയാകുകയായിരുന്നു.