കോഴിക്കോട്: കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ, മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ. സക്കീന എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ഡിഎംഒയെ ബീച്ച് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ.വി.ജോർജിനും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കമ്മീഷണറുടെ ഭാര്യയ്ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് കമ്മീഷണർക്കും കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം കളക്ടർ, എസ്പി,ഡിവൈഎസ്പിമാർ എന്നിവരടക്കം നിരവധി ഉന്നതഉദ്യോഗസ്ഥർക്ക് നേരത്തെ തന്നെ കൊവിഡ് വന്നു രോഗമുക്തി നേടിയിരുന്നു.