തിരുവനന്തപുരം: ചികിത്സക്കെത്തിയ ബിഡിഎസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഡോക്ടര്‍ അറസ്റ്റില്‍. തിരുവനന്തപുരം ഫോര്‍ട്ട് സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനോക്കോളജിസ്റ്റായ ഡോക്ടര്‍ സനല്‍ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്.  കുറവൻകോണത്തെ ക്ലിനിക്കിലെ പരിശോധനകള്‍ക്കിടെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് വിദ്യാർത്ഥിനിയുടെ പരാതി. മ്യൂസിയം പൊലീസാണ് ഡോക്ടറെ രാവിലെ അറസ്റ്റ് ചെയ്തത്.