Asianet News MalayalamAsianet News Malayalam

കടുപ്പിച്ച് ഡോക്ടർമാരും നഴ്സുമാരും; ഇന്ന് 2 മണിക്കൂർ ഒ.പി ബഹിഷ്കരണം, നാളെ മുതൽ അനിശ്ചിതകാല സമരം

ഇന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ നാളെ മുതൽ അനിശ്ചിത കാലത്തേക്ക് ഒപി ബഹിഷ്കരണം തുടരാനാണ് തീരുമാനം. ആരോഗ്യപ്രവർത്തകരുടെ പ്രത്യേക അവധി റദ്ദാക്കിയതിലും വലിയ പ്രതിഷേധമാണ് ഉള്ളത്.

doctors and nurses in kerala toughen stance 2 hour boycott today
Author
Trivandrum, First Published Oct 5, 2020, 6:55 AM IST

തിരുവനന്തപുരം: രോഗിയെ പുഴുവരിച്ച സംഭവത്തിൽ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഇന്ന് കെജിഎംസിടിഎയുടെ നേതൃത്വത്തിൽ ഡോക്ർമാർ 2 മണിക്കൂർ ഒപി ബഹിഷ്കരിക്കും. മുഴുവൻ മെഡിക്കൽ കോളേജുകളിലും ഓൺലൈനടക്കം ക്ലാസുകളും നിർത്തിവെക്കും. കെജിഎംസിടിഎ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തുന്ന റിലേ നിരാഹാര സത്യാഗ്രഹം ഇന്നവസാനിക്കുന്നതിന് മുന്നോടിയായാണ് സമരം ശക്തമാക്കുന്നത്. 

ഇന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ നാളെ മുതൽ അനിശ്ചിത കാലത്തേക്ക് ഒപി ബഹിഷ്കരണം തുടരാനാണ് തീരുമാനം. ആരോഗ്യപ്രവർത്തകരുടെ പ്രത്യേക അവധി റദ്ദാക്കിയതിലും വലിയ പ്രതിഷേധമാണ് ഉള്ളത്. ഇക്കാര്യത്തിൽ നഴ്സുമാരുടെ സംഘടനയായ കെജിഎൻഎ ഇന്നലെ തുടങ്ങിയ അനിശ്ചിതകാല സത്യഗ്രഹ സമരവും തുടരുകയാണ്. അതേസമയം ആദ്യ ചർച്ചയ്ക്ക് ശേഷം സർക്കാർ ഇതുവരെ സമരങ്ങൾ അവസാനിപ്പിക്കുന്നതിന് വേണ്ടി ഇടപെട്ടിട്ടില്ല.

Follow Us:
Download App:
  • android
  • ios