ഡോക്ടർ പിഴവ് സമ്മതിച്ചെന്ന് ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി. 45 സെൻറീമീറ്റർ നീളമുള്ളതാണ് ഗൈഡ് വയറാണ് മറന്നത്. കാലിലിട്ട ഉപകരണം വാരിയെല്ലിനടുത്തു വരെയെത്തി. ആശുപത്രിക്കെതിരെ നിയമപരമായി നീങ്ങാനുള്ള തീരുമാനത്തിലാണ് ഷൈജു.
ഇടുക്കി: ആശുപത്രിക്കെതിരെ ഗുരുതര പരാതിയുമായി യുവാവ്. ഡോക്ടർമാർ ശരീരത്തിനുള്ളിൽ ഗൈഡ് വയർ മറന്നുവെച്ചുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. 3 മാസങ്ങൾക്ക് ശേഷമാണ് ഗൈഡ് വയർ പുറത്തെടുത്തത്. മറ്റൊരു ആശുപത്രിയിലെത്തി ശസ്ത്രക്രിയ നടത്തിയാണ് ഈ വസ്തു പുറത്തെടുത്തത്. കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിലാണ് സംഭവം. ഇടുക്കി ബൈസൺവാലി സ്വദേശി ഷൈജുവാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വേരിക്കോസ് വെയിനിനുള്ള ലേസർ ചികിത്സ നടത്താനെത്തിയതായിരുന്നു ഷൈജു. ചികിത്സയ്ക്ക് ശേഷം വയർ പുറത്തെടുത്തില്ല. ഡോക്ടർ പിഴവ് സമ്മതിച്ചെന്ന് ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി. 45 സെൻറീമീറ്റർ നീളമുള്ളതാണ് ഗൈഡ് വയറാണ് മറന്നത്. കാലിലിട്ട ഉപകരണം വാരിയെല്ലിനടുത്തു വരെയെത്തി. ആശുപത്രിക്കെതിരെ നിയമപരമായി നീങ്ങാനുള്ള തീരുമാനത്തിലാണ് ഷൈജു.

