വടകര സഹകരണ ആശുപത്രിയിലാണ് അപൂർവ്വ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ നടന്ന് രണ്ടാം ദിവസം പെണ്ണുട്ടി മുത്തശ്ശി നടന്നു തുടങ്ങിയെന്ന് ഡോ. ശ്യാം അശോക് പറഞ്ഞു.
കോഴിക്കോട്: 28 കിലോ മാത്രം തൂക്കമുള്ള 80കാരിയിൽ നടത്തിയ ഹൃദയവാൽവ് ശസ്ത്രക്രിയ വിജയകരം. വടകര സഹകരണ ആശുപത്രിയിലാണ് ഇത്തരമൊരു അപൂർവ്വ ശസ്ത്രക്രിയ നടന്നത്. പെണ്ണുട്ടി എന്ന 80കാരിയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ശസ്ത്രക്രിയ നടന്ന് രണ്ടാം ദിവസം പെണ്ണുട്ടി മുത്തശ്ശി നടന്നു തുടങ്ങിയെന്ന് ഡോ. ശ്യാം അശോക് പറഞ്ഞു.
നിരീക്ഷണത്തിന് ശേഷം ഇവരെ ഡിസ്ചാർജ്ജ് ചെയ്യും. മറ്റൊരിടത്തും ഇത്രയും പ്രായമുള്ള തൂക്കം കുറഞ്ഞയാൾക്ക് ശസ്ത്രക്രിയ നടന്നതായി അറിവില്ലെന്ന് ഡോക്ടർ ശ്യാം പറഞ്ഞു. പ്രായാധിക്യം എന്ന കാരണത്താൽ ഇത്തരം ശസ്ത്രക്രിയകൾക്ക് വിധേയമാകാന്‍ മടിക്കുന്നവർക്ക് പ്രചോദനമാവുകയാണ് പെണ്ണുട്ടി.
വടകര സഹകരണ ആശുപത്രിയിലെ മുതിർന്ന കാർഡിയോ സർജനാനായ ശ്യാം അശോകിന്‍റെ നേതൃത്വത്തിസായിരുന്നു ശസ്ത്രക്രിയ നടത്തിയത്. 2022 ഏപ്രിലിൽ കാസർഗോഡ് സ്വദേശിയായ 60കാരനിൽ ശ്യാം അശോകിന്റെ നേതൃത്വത്തിൽ രണ്ടു ശസ്ത്രക്രിയകൾ നടത്തിയിരുന്നു. ട്യൂമർ നീക്കം ചെയ്യല് അടക്കം അഞ്ചു മണിക്കൂർ നീണ്ട ശസ്ത്രക്രിയകൾ വിജയകരമായിരുന്നു.
Read More : കാൻസർ രോഗികൾ ചികിത്സയ്ക്ക് ശേഷം ആഹാരത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ ?
