പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച ബിജെപി പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.

കണ്ണൂർ: ‌അന്തരിച്ച ബിജെപി നേതാവ് കെ ജി മാരാരുടെ കണ്ണൂർ പയ്യാമ്പലത്തെ സ്മൃതി കുടീരത്തിന് സമീപം നായയെ കത്തിച്ച നിലയിൽ കണ്ടെത്തി. പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച ബിജെപി പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.

Add Asianetnews as a Preferred SourcegooglePreferred

സ്മാരകത്തിലെത്തിയ ബിജെപി പ്രവർത്തകരാണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് മുതിർന്ന നേതാക്കൾ ഉൾപ്പെടെ പയ്യാമ്പലത്ത് എത്തി. സ്മൃതി കുടീരത്തോട് കോർപ്പറേഷന് അനാദരവാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി രഞ്ജിത്ത് ആരോപിച്ചു. കൊറോണ ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കുന്നതിനായി കൊണ്ടുവന്ന വിറകുകൾ സ്മാരകത്തിന് മുൻപിലാണ് കൂട്ടിയിട്ടിരിക്കുന്നത്.

ഇതുപയോഗിച്ചാണ് നായയെ കത്തിച്ചിരിക്കുന്നത്. ധാരാളം സ്ഥലമുണ്ടായിട്ടും സ്മൃതി കൂടീരത്തിന് മുൻപിൽ നായയെ കത്തിച്ചത് ആസൂത്രിതമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. സംഭവത്തിൽ പരാതി നൽകുമെന്ന് ബിജെപി അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona