Asianet News MalayalamAsianet News Malayalam

ദോഹയിൽ നിന്നുള്ള വിമാനം: സർവീസ് നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി ഇപി ജയരാജൻ

കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും പരസ്പര സഹകരണത്തോടെയാണ് മുന്നോട്ട് പോകുന്നത്. വിമാനം റദ്ദാക്കിയത് ഫീസ് സംബന്ധിച്ച തർക്കത്തെ തുടർന്നെന്നാണ് മാധ്യമങ്ങളിൽ നിന്ന് ലഭിച്ച വിവരം

Doha trivandrum flight Minister EP Jayarajan response
Author
Thiruvananthapuram, First Published May 11, 2020, 12:43 PM IST

തിരുവനന്തപുരം: ദോഹയിൽ നിന്ന് പ്രവാസികളുമായി തിരുവനന്തപുരത്തേക്ക് വരേണ്ട വിമാനത്തിന്റെ സർവീസ് വേഗത്തിൽ നടത്താനാവുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി ഇപി ജയരാജൻ. വിമാനം റദ്ദാക്കിയ സംഭവത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയവുമായി കാര്യങ്ങൾ ചർച്ച ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും പരസ്പര സഹകരണത്തോടെയാണ് മുന്നോട്ട് പോകുന്നത്. വിമാനം റദ്ദാക്കിയത് ഫീസ് സംബന്ധിച്ച തർക്കത്തെ തുടർന്നെന്നാണ് മാധ്യമങ്ങളിൽ നിന്ന് ലഭിച്ച വിവരം. കൂടുതൽ കാര്യങ്ങൾ വ്യക്തമായിട്ടില്ല. 

അതേസമയം വിമാനം നാളെ സർവീസ് നടത്തുമെന്നാണ് അറിയുന്നതെന്ന് നോർക്ക സെക്രട്ടറി കെ ഇളങ്കോവൻ പറഞ്ഞു. സമയം നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തയ്യാറെടുപ്പിന്റെ ഭാഗമായാണ് മദ്യവിതരണത്തിന് ടോക്കൺ സംവിധാനം ഒരുക്കുന്നത്. ഇക്കാര്യത്തിൽ എല്ലാ വശവും പരിശോധിച്ച് മാത്രമേ തീരുമാനമെടുക്കൂ. മദ്യം ലഭിക്കാതെ വന്നാൽ ചിലർക്ക് ഭ്രാന്ത് പിടിക്കും. ചിലരുടെ നില അപകടത്തിലാകും. ഓൺലൈൻ വഴി മദ്യം ലഭ്യമാക്കുന്നതടക്കം എല്ലാ സാധ്യതകളും പരിശോധിക്കും. സോഫ്റ്റ്‌വെയർ തയ്യാറാക്കാൻ പറഞ്ഞത് കൊണ്ട് ഉടൻ മദ്യം ലഭ്യമാക്കുമെന്ന് പറയാനാവില്ലെന്നും മന്ത്രി പറഞ്ഞു.

Follow Us:
Download App:
  • android
  • ios