മൃതദേഹങ്ങളിൽ നിന്നും അദ്ദേഹം ശേഖരിച്ച തെളിവുകൾ ഒട്ടേറെ കുറ്റകൃത്യങ്ങളുടെ ചുരുളഴിച്ചു. ചാക്കോവധം, റിപ്പർ കൊലപാതകം, മിസ് കുമാരിയുടെ മരണം, പാനൂര്‍ സോമന്‍ കേസ് എന്നിവയെല്ലാം അവയിൽ ചിലതുമാത്രം.
തിരുവനന്തപുരം: പ്രശസ്‌ത ഫോറൻസിക് സർജനും മുൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുമായ ഡോ. ബി ഉമാദത്തൻ(73) അന്തരിച്ചു. ബുധനാഴ്ച രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. സംസ്കാരം ഇന്ന് തിരുവനന്തപുരം കരിക്കകത്തെ വീട്ടുവളപ്പിൽ നടക്കും.
നിരവധി കൊലപാതകക്കേസുകൾ തെളിയിക്കാൻ പൊലീസിനെ സഹായിച്ച വ്യക്തിയാണ് ഡോ. ഉമാദത്തൻ. സിസ്റ്റർ അഭയ കേസ് ഉൾപ്പെടെ പ്രമുഖമായ പല കേസുകളും ഈ പട്ടികയിലുണ്ട്. ഫോറൻസിക് സയൻസിന്റെ സാധ്യതകളെ കുറ്റാന്വേഷണ രംഗത്ത് സമൃദ്ധമായി ഉപയോഗിച്ച ആളായിരുന്നു അദ്ദേഹം.
ചാക്കോവധം, റിപ്പർ കൊലപാതകം, മിസ് കുമാരിയുടെ മരണം, പാനൂര്‍ സോമന്‍ കേസ് തുടങ്ങിയ കേസുകളിൽ, മൃതദേഹങ്ങളിൽ നിന്നും അദ്ദേഹം ശേഖരിച്ച തെളിവുകൾ കുറ്റകൃത്യങ്ങളുടെ ചുരുളഴിച്ചു. പൊലീസ് സർജൻ, പൊലീസിന്റെ മെഡിക്കോ ലീഗൽ ഉപദേശകൻ, സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എന്നീ നിലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുറ്റാന്വേഷണ സംബന്ധിയായ ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് ഡോ.ബി ഉമാദത്തൻ.
