തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ആരോപണത്തിന് മറുപടിയുമായി ഡോക്ടര് ഹാരിസ്.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ആരോപണത്തിന് മറുപടിയുമായി ഡോക്ടര് ഹാരിസ്. കൊറിയർ ബോക്സിൽ കണ്ടത് റിപ്പയർ ചെയ്യാനായി കൊണ്ടുപോയ നെഫ്രോസ്കോപ്പാണെന്നാണ് ഹാരിസ് പറയുന്നത്. ഡോക്ടർ ഹാരിസ് മെഡിക്കൽ ഓഫീസർമാരുടെ ഗ്രൂപ്പിലേക്കിട്ട വിശദീകരണ കുറിപ്പിലാണ് ഇക്കാര്യമുള്ളത്. പഴക്കം ചെന്ന രണ്ട് നെഫ്രോസ്കോപ്പുകൾ ആണ് എറണാകുളത്ത് അയച്ചത്. ഉപകരണം റിപ്പയർ ചെയ്യാൻ 2 ലക്ഷം രൂപയാണ് എറണാകുളത്തെ കമ്പനി ആവശ്യപ്പെട്ടത്. അത്രയും തുകയില്ലാത്തതിനാൽ തിരിച്ചയക്കാൻ പറഞ്ഞെന്നും ഡോക്ടർ ഹാരിസ് വ്യക്തമാക്കി. ആ പാക്കിംഗ് കവർ ആണ് എച്ച്ഒഡിയുടെ വിലാസത്തിൽ അവിടെ കണ്ടതെന്നും ഡോക്ടര്‍ ഹാരിസ് വ്യക്തമാക്കി.



