മാവൂർ പാറമ്മൽ സ്വദേശി സുനിത (54) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സ്ഥിരീകരിച്ചത്.

കോഴിക്കോട്: കോഴിക്കോട് മാവൂരിൽ ഷിഗെല്ല രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. മാവൂർ പാറമ്മൽ സ്വദേശി സുനിത (54) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പനിയും വയറിളക്കവും മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സുനിതയുടെ സാംപിൾ ഷിഗെല്ല പരിശോധനയ്ക്കയച്ചെങ്കിലും ഫലം ലഭ്യമായിട്ടില്ല. ഇന്ന് പുലർച്ചെയാണ് മരണം സ്ഥിരീകരിച്ചത്.

YouTube video player