ആരോഗ്യനില മോശമായതിനെ തുടർന്ന് വെൻ്റിലേറ്ററിലായിരുന്ന ഡോ.ഉമ്മർ ഇന്ന് വൈകിട്ട് നാല് മണിയോടെ  കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണപ്പെടുകയായിരുന്നു.

കോഴിക്കോട്: ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ഡോ. ഉമ്മർ (72) അന്തരിച്ചു. ഐഎംഎ മുൻ സംസ്ഥാന അധ്യക്ഷനും മുൻ മലപ്പുറം ഡിഎംഒയുമായിരുന്നു. കൊവിഡ് ബാധയെതുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് വെൻ്റിലേറ്ററിലായിരുന്ന ഡോ.ഉമ്മർ ഇന്ന് വൈകിട്ട് നാല് മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണപ്പെടുകയായിരുന്നു. 

നിലമ്പൂര്‍ ഏലംകുളം ഹോസ്പിറ്റല്‍ എംഡി ആണ്. സർവീസിലിരിക്കെ നിലമ്പൂര്‍ ജില്ലാ ആശുപത്രി സുപ്രണ്ടായിരുന്നു. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഖമറുന്നിസയാണ് ഭാര്യ. ജനീഷ് , ഡോ.അനീഷ്, ഡോ.സനീഷ്. എന്നിവരാണ് മക്കള്‍. മരുമക്കള്‍ : സിന്‍സി. ഡോ. റംന, ഡോ. റസില. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona