നമുക്ക് വേണ്ടത് മുഖത്ത് ചിരിയുള്ള എപ്പോഴും അക്സസ്സ് ചെയ്യാൻ സാധിക്കുന്ന ഒരു നേതാവിനെയാണെന്നും അല്ലാതെ കടക്ക് പുറത്ത് എന്ന് പറയുന്ന നേതാവിനെയല്ലെന്നും ശാന്തിപ്രിയ പ്രചാരണ പ്രസംഗത്തിൽ പറഞ്ഞു.

കളമശ്ശേരിയിൽ യുഡിഎഫ് സ്ഥാനാർഥി വി ഇ അബ്ദുൽ ഗഫൂറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദൃശ്യം ഫെയിം ശാന്തിപ്രിയ. നമുക്ക് വേണ്ടത് മുഖത്ത് ചിരിയുള്ള എപ്പോഴും അക്സസ്സ് ചെയ്യാൻ സാധിക്കുന്ന ഒരു നേതാവിനെയാണെന്നും അല്ലാതെ കടക്ക് പുറത്ത് എന്ന് പറയുന്ന നേതാവിനെയല്ലെന്നും ശാന്തിപ്രിയ പ്രചാരണ പ്രസംഗത്തിൽ പറഞ്ഞു.

'ഇരട്ട ചങ്ക് വേണ്ട നമുക്ക് നല്ലൊരു ഹൃദയം മതി' അങ്ങനെ നല്ലൊരു ഹൃദയമുള്ള ഒരു വ്യക്തിയാണ് കളമശ്ശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് വി ഇ അബ്ദുൽ ഗഫൂറെന്നും ശാന്തിപ്രിയ കൂട്ടിചേർത്തു. 

ശാന്തിപ്രിയയുടെ വാക്കുകൾ

"നമുക്ക് വേണ്ടത് മുഖത്ത് ചിരിയുള്ള എപ്പോഴും അക്സസ്സ് ചെയ്യാൻ സാധിക്കുന്ന ഒരു ചിരിക്കുന്ന മുഖത്തെയാണ് വേണ്ടത് , അല്ലാതെ കടക്കു പുറത്ത് എന്ന് പറയുന്നവരെയല്ല. ഇരട്ട ചങ്ക് വേണ്ട നമുക്ക് നല്ലൊരു ഹൃദയം മതി അങ്ങനെ നല്ലൊരു ഹൃദയമുള്ള ഒരു വ്യക്തിയാണ് അഡ്വക്കേറ്റ് വി ഇ അബ്ദുൽ ഗഫൂർ"

കളമശ്ശേരി മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫിനായി ഇത്തവണ ജനവിധി തേടുന്നത് മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ മകനും ലീഗ് നേതാവുമായ അഡ്വ. വി.ഇ അബ്ദുല്‍ ഗഫൂറാണ്. പി രാജീവാണ് എൽഡിഎഫ് സ്ഥാനാർത്ഥി.