Asianet News MalayalamAsianet News Malayalam

25 ടൺ സവാളയുമായി ഡ്രൈവര്‍ കടന്നുകളഞ്ഞു! പരാതിയുമായി കൊച്ചിയിലെ മൊത്തക്കച്ചവടക്കാരൻ

മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ നിന്നും കഴി‍ഞ്ഞ ഞായറാഴ്ചയാണ് സവാള ലോഡുമായി ലോറി പുറപ്പെട്ടത്. സാധാരണ നിലയിൽ ബുധനാഴ്ചയെങ്കിലും കൊച്ചിയിൽ എത്തേണ്ടതായിരുന്നു. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലോറി എത്തിയില്ല. 

driver absconding with 25 ton onion complains whole sale dealer in kochi
Author
Kochi, First Published Oct 31, 2020, 12:00 PM IST

കൊച്ചി: മഹാരാഷ്ട്രയില്‍ നിന്നും കൊച്ചിയിലേക്ക് കയറ്റിവിട്ട 25 ടൺ സവാളയുമായി ഡ്രൈവര്‍ കടന്നുകളഞ്ഞതായി പരാതി. സവാള വില ഉയർന്നിരുന്ന സമയത്താണ് 16 ലക്ഷം രൂപയുടെ സവാള കാണാതായിരിക്കുന്നത്. എറണാകുളം മാർക്കറ്റിലെ മൊത്തക്കച്ചവടക്കാരനായ അലി മുഹമ്മദ് സിയാദ് മഹാരാഷ്ട്രയിൽ നിന്നും കിലോയ്ക്ക് 65 രൂപ കൊടുത്തു വാങ്ങിയ വാങ്ങിയ 25 ടൺ സവാളയാണ് ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നത്. 

മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ നിന്നും കഴി‍ഞ്ഞ ഞായറാഴ്ചയാണ് സവാള ലോഡുമായി ലോറി പുറപ്പെട്ടത്. സാധാരണ നിലയിൽ ബുധനാഴ്ചയെങ്കിലും കൊച്ചിയിൽ എത്തേണ്ടതായിരുന്നു. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലോറി എത്തിയില്ല. ഇതോടെയാണ് അലി അന്വേഷണം നടത്തിയത്. 

കൊല്ലം റജിസ്ട്രേഷനുള്ള കെഎൽ 2 എഎ 6300 എന്ന ലോറിയുടെ ഉടമയെ കണ്ടെത്തിയെങ്കിലും വ്യക്തമായ മറുപടി കിട്ടിയില്ല. മഹാരാഷ്ട്രയില്‍ ബന്ധപ്പെട്ടപ്പോള്‍ ലോറിയുടെ ദൃശ്യങ്ങളും ഡ്രൈവറുടെ ഫോണ്‍ നമ്പറും അയച്ചു തന്നു. കളമശ്ശേരിയിലെ ഏജന്‍സി ഓഫീസില്‍ ബന്ധപ്പെട്ടിട്ടും പ്രതികരണുണ്ടായില്ല. എറണാകുളം സെൻട്രൽ പൊലീസ് ഡ്രൈവറുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്. കേരളത്തിൽ 140 രൂപ വരെ സവാള വില ഉയർന്ന സാഹചര്യത്തിൽ ഇതിനോടകം തന്നെ ചരക്ക് വിറ്റ് പോയിട്ടുണ്ടാകുമെന്നാണ് അലിയുടെ പക്ഷം. സവാള വിറ്റ് പോയതോടെ അലി തന്നെ പണം തരണമെന്നാണ് വിതരണക്കാർ പറയുന്നത്.

Follow Us:
Download App:
  • android
  • ios