സര്‍ക്കുലര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിധി വരുന്നതുവരെ സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം. 

കൊച്ചി: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലറിന് സ്റ്റേ ഇല്ല. സർക്കുലർ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി. ഡ്രൈവിങ് സ്കൂൾ ഉടമകളും, ജീവനക്കാരുമടക്കമാണ് അടിയന്തര ഇടപെടൽ തേടി കോടതിയെ സമീപിച്ചത്.

ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലർ കേന്ദ്ര നിയമത്തിന് വിരുദ്ധമാണെന്നും സംസ്ഥാന സർക്കാറിന് നിയമത്തിൽ മാറ്റം വരുത്താൻ ആകില്ലെന്നുമായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. എന്നാൽ, കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിന് സർക്കുലർ ഇറക്കിയതെന്നായിരുന്നു സർക്കാർ വാദം. ഗിയർ ഇല്ലാത്ത ഇരുചക്ര വാഹനം ഉപയോഗിച്ചുള്ള ടെസ്റ്റ് നടത്തുന്നതും.15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ഒഴിവാക്കാൻ നിർദ്ദേശിക്കുന്നതും കാര്യക്ഷമത കൂട്ടാനാണെന്നായിരുന്നു കോടതിയെ അറിയിച്ചത്. ഡ്രൈവിങ് പരിഷ്കരണവുമായി മുന്നോട്ട് പോകാമെന്നും ഹൈകോടതി വ്യക്തമാക്കി.

ഇന്നലെ മുതലാണ് ഡ്രൈവിങ് പരിഷ്കരണം പ്രാബല്യത്തില്‍ വന്നതെങ്കിലും സംസ്ഥാന വ്യാപകമായി ഡ്രൈവിങ് സ്കൂള്‍ സംയുക്ത സമര സമിതി സമരവുമായി രംഗത്തെത്തിയതോടെ ഡ്രൈവിങ് ടെസ്റ്റുകള്‍ നിര്‍ത്തിവെച്ചിരുന്നു. ഇതിനിടെ, വിഷയത്തില്‍ പ്രശ്ന പരിഹാരത്തിനായി സര്‍ക്കാര്‍ ഡ്രൈവിങ് സ്കൂള്‍ സമര സമിതി യൂണിയൻ നേതാക്കളെ ചര്‍ച്ചക്ക് വിളിച്ചു

പ്രകോപനം 3 രൂപ കുറഞ്ഞതിന്, വീണുകിടന്നയാളെ വീണ്ടും തള്ളിയിട്ടു; വയോധികന്‍റെ ദാരുണ മരണത്തിൽ വെളിപ്പെടുത്തൽ

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates