Asianet News MalayalamAsianet News Malayalam

 ലഹരിമരുന്ന് ഉപയോ​ഗം: ഒന്നിൽകൂടുതൽ തവണ കേസിൽപെട്ടാൽ കരുതൽ തടവ്,പുതിയ നിയമം പാസാക്കാനും നീക്കം

സ്ഥിരമായി കേസുകളിൽപ്പെടുന്നവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്

 Drug abuse, Preventive detention if a case is registered more than once, move to pass new law
Author
First Published Sep 30, 2022, 6:06 AM IST


തിരുവനന്തപുരം : മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിക്ക് സംസ്ഥാന സര്‍ക്കാര്‍. ഒന്നിൽ കൂടുതൽ തവണ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടവരെ കരുതൽ തടങ്കലിലാക്കും. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു മുതൽ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നുവരെ ആദ്യഘട്ടം നടപ്പിലാക്കും. കോടതിയിൽ കേസ് തെളിയിക്കുംവരെ കാത്തുനിൽക്കില്ല. സ്ഥിരമായി കേസുകളിൽപ്പെടുന്നവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

 

മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ കേന്ദ്രനിയമത്തിലെ പഴുതുകൾ കാരണം വേഗത്തിൽ ജാമ്യത്തിലിറങ്ങുന്ന സാഹചര്യം നിലവിലുണ്ട്. ഇത് തടയാൻ സംസ്ഥാനസര്‍ക്കാര്‍ നിയമം പാസാക്കുന്ന കാര്യം ആലോചനയിലാണെന്നും ലഹരിക്കെതിരെ ശക്തമായ ജനകീയ യുദ്ധമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും എക്സൈസ് മന്ത്രി എം.ബി.രാജേഷ് തിരുവനന്തപുരത്തെ വിതുരയിൽ പറഞ്ഞു

'ലഹരിവിമുക്ത കേരളം': അണിചേരാന്‍ 5 ലക്ഷം വിദ്യാർത്ഥികൾ; ബോധവത്കരണ പരിപാടികൾ ഇവയാണ്...

Follow Us:
Download App:
  • android
  • ios