സിവിൽ എക്സൈസ് ഓഫീസർ ജെയ്മോൻ നേരെയാണ് ആക്രമണം ഉണ്ടായത്. വാഹനമിടിച്ച് ഉദ്യോഗസ്ഥന് തലക്ക് സാരമായി പരിക്കേറ്റു.

കൽപ്പറ്റ : വയനാട്ടിൽ ലഹരി മരുന്ന് പരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പരിശോധനയ്ക്കായി സ്കൂട്ടർ നി‍ർത്താൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു മുൻ ലഹരിക്കേസ് പ്രതിയുടെ പരാക്രമം. സിവിൽ എക്സൈസ് ഓഫീസർ ജെയ്മോൻ നേരെയാണ് ആക്രമണം ഉണ്ടായത്. വാഹനമിടിച്ച് ഉദ്യോഗസ്ഥന് തലക്ക് സാരമായി പരിക്കേറ്റു. മൂന്ന് പല്ലുകൾ നഷ്ടമായി. തടിയെല്ലിനും പരിക്കേറ്റു. പ്രതി അഞ്ചാം മൈൽ സ്വദേശി ഹൈദറെ പൊലീസ് പിടികൂടി. മുൻപും ലഹരിക്കടത്ത് കേസിൽ പിടിയിലായ ആളാണ് ഹൈദറെന്നാണ് വിവരം. 

എക്സൈസ് ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അന്തർ സംസ്ഥാനങ്ങളിൽ നിന്നും വയനാട് വഴി ലഹരി മരുന്ന് കടത്ത് കൂടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനക്കിടെയാണ് ദാരുണ സംഭവമുണ്ടായത്. 

കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ബാവലി ചെക്പോസ്റ്റിൽ എക്സൈസ് സംഘത്തിന്റെ ലഹരി പരിശോധന നടക്കുന്നതിനിടെയാണ് മുൻപും ലഹരിക്കേസിൽ പ്രതിയായിരുന്ന അഞ്ചാം മൈൽ സ്വദേശി ഹൈദർ സ്കൂട്ട‍റിലെത്തിയത്. എക്സൈസ് ഉദ്യോഗസ്ഥ‍‍ർ വാഹനം നി‍‍‍‍‌ർത്താൻ ആവശ്യപ്പെട്ടു. എന്നാൽ വണ്ടി നി‍ർത്തിയില്ലെന്ന് മാത്രമല്ല സിവിൽ എക്സൈസ് ഓഫീസ‍ർ ജയ്മോനെ ഇടിച്ചിട്ട് ഹൈദ‍ർ മുന്നോട്ട് നീങ്ങി.

കൽപ്പറ്റ പഴയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ടൂറിസ്റ്റ് ഹോം, രഹസ്യവിവരം കിട്ടിയ എക്സൈസെത്തി; പിടിച്ചത് എംഡിഎംഎ

ആഘാതത്തിൽ ജയ്മോന്റെ മുൻ നിരയിലെ മൂന്നു പല്ലുകളും താടിയെല്ലും തക‍‍ർന്നു. ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥൻ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. പ്രതി ഹൈദറിനെ പൊലീസ് പിടികൂടി. വയനാട്ടിലേക്ക് ലഹരിയെത്തുന്ന പ്രധാന വഴിയാണ് ബാവലി ചെക്പോസ്റ്റ്. 

എംഡിഎംഎയുമായി മൂന്നു യുവാക്കൾ പിടിയിൽ

അതേ സമയം ഇന്ന് കൽപ്പറ്റയിൽ നടന്ന പരിശോധനയിൽ എംഡിഎംഎയുമായി മൂന്നു യുവാക്കൾ പിടിയിലായി. പുത്തൂ‍ർ വയൽ സ്വദേശി സോബിൻ കുര്യാക്കോസ്, മുട്ടിൽ സ്വദേശി അസനുൽ ഷാദലി,കണിയാമ്പറ്റ സ്വദേശി അബ്ദു‌ൾ മുഹമ്മദ് ആഷിഖ് എന്നിവരാണ് പിടിയിലായത്. ലഹരി കേസിൽ വിചാരണ നേരിടുന്നതിനിടെയാണ് മൂവരും വീണ്ടും ലഹരി കടത്തിയത്. 6.25 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും ജില്ലയിൽ ലഹരി പരിശോധന ശക്തമാക്കുമെന്ന് ജില്ലാ എക്സൈസ് കമ്മീഷണർ അറിയിച്ചു. 

YouTube video player