Asianet News MalayalamAsianet News Malayalam

പഴങ്ങളുടെ മറവിലെ ലഹരിക്കടത്ത് :മകനെ ചതിച്ചു ,അന്വേഷണത്തിലൂടെ നിരപരാധിത്വം തെളിയുമെന്ന് വിജിന്‍റെ അമ്മ

നിരപരാധിയാണെന്നും ചതിച്ചതാണെന്നും പറഞ്ഞ വിജിൻ ആരാണ് ചതിച്ചതെന്ന് പറഞ്ഞില്ലെന്നും അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

Drug smuggling : Vijin was cheated, says his mother
Author
First Published Oct 6, 2022, 7:56 AM IST

 

കൊച്ചി : ഡി.ആര്‍.ഐ കസ്റ്റഡിയിലിരിക്കെ ഇന്നലെ രാത്രി മകൻ വിജിൻ വിളിച്ചെന്ന് മയക്കുമരുന്ന് കേസില്‍ മുംബൈയില്‍ അറസ്റ്റിലായ വിജിന്‍ വര്‍ഗീസിന്‍റെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.നിരപരാധിയാണെന്നും ചതിച്ചതാണെന്നും പറഞ്ഞ വിജിൻ ആരാണ് ചതിച്ചതെന്ന് പറഞ്ഞില്ല.അന്വേഷണത്തിലൂടെ തെറ്റ് ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും മകന്‍റെ നിരപരാധിത്വം തെളിയുമെന്ന വിശ്വാസത്തിലാണ് കഴിയുന്നതെന്നും അമ്മ ജോയ്സി പറഞ്ഞു.ഉപജീവനത്തിനും ചികിത്സാ ചെലവിനും വരെ ബുദ്ധിമുട്ടുന്നതാണ് തന്‍റെ കുടുംബമെന്നും വിജിൻ വര്‍ഗീസിന്‍റെ അമ്മ ജോയ്സി പറഞ്ഞു

ഇതിനിടെ കേസിൽ കൂടുതൽ അറസ്റ്റുണ്ടായേക്കും. കൂടുതൽ പേരെ പ്രതി ചേർക്കുമെന്നാണ് ഡിആർയിൽ നിന്ന് ലഭിക്കുന്ന വിവരം.ലഹരി മരുന്നുമായി കണ്ടെയ്നർ പിടിയിലാവും മുൻപ് സൗത്ത് ആഫ്രിക്കയിലുള്ള മലയാളി കച്ചവട‍ക്കാരൻ മൻസുർ തച്ചംപറമ്പിൽ തന്നോട് ഫോണിൽ സംസാരിച്ചെന്നാണ് അറസ്റ്റിലായ വിജിൻ വർഗീസ് ഡിആർഐയ്ക്ക് മൊഴി നൽകിയിരിക്കുന്നത്. രാഹുൽ എന്നയാൾ ലോഡ് കൊണ്ടുപോവുമെന്നാണ് ഫോണിലൂടെ കിട്ടിയ നിർദ്ദേശം. ഇയാളെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ അമർ പട്ടേൽ എന്നയാളാണ് ലഹരി മരുന്ന് കടത്തിയതെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് മൻസൂർ. 

താൻ സ്ഥലത്തില്ലാത്തപ്പോൾ അമർ പട്ടേൽ കള്ളക്കടത്ത് നടത്തിയെന്നാണ് വെളിപ്പെടുത്തിയത്. ഇക്കാര്യം അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.മൻസൂറിനെ ഉടൻ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യും. ചോദ്യം ചെയ്യാൻ ഹാജരായില്ലെങ്കിൽ നിയമപടികൾ സ്വീകരിക്കും. വെള്ളിയാഴ്ചയാണ് വിദേശ വിപണിയിൽ 1476 കോടി വിലവരുന്ന ലഹരി മരുന്ന് ഡിആർഐ പിടികൂടിയത്

മുംബൈയിലെ ലഹരിവേട്ട: കണ്ടയ്നര്‍ അയക്കുമ്പോള്‍ ഇന്ത്യയിലായിരുന്നുവെന്ന് അന്വേഷണ വിധേയന്‍

Follow Us:
Download App:
  • android
  • ios