തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
ഇടുക്കി: ഇടുക്കി ആനച്ചാൽ മുതുവാൻകുടിയിൽ അച്ഛൻ മകനെ തലയ്ക്ക് വെട്ടി പരിക്കേപിച്ചു. ആനച്ചാൽ മുതുവാൻകുടി മഞ്ചുമലയിൽ ശ്രീജിത്ത് (16) നാണ് വെട്ടേറ്റത്. ശ്രീജിത്തിന്റെ അച്ഛൻ സിനോജിനെ വെള്ളത്തൂവൽ പൊലീസ് കസ്റ്റഡിയിലെടുത്തു. തടയാനെത്തിയ ശ്രീജിത്തിൻറെ അമ്മയ്ക്കും സഹോദരിക്കും പരിക്കേറ്റു. പിതാവ് സ്ഥിരം മദ്യപിച്ച് വീട്ടിലെത്തി ബഹളം ഉണ്ടാക്കുന്നത് മകൻ ചോദ്യം ചെയ്തതിനെ തുടർന്നുള്ള വൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശ്രീജിത്തിൻറെ അമ്മയും സഹോദരിയും അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
