Asianet News MalayalamAsianet News Malayalam

തലസ്ഥാനത്ത് ഖദർ ഇട്ട ക്രിമിനലുകളെ ഇറക്കി കോൺഗ്രസ് ആക്രമണമുണ്ടാക്കുന്നു:  ഡിവൈഎഫ്ഐ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ യാത്രയ്ക്ക് നിറം പകരാൻ ഉദ്യോഗാർത്ഥികളുടെ ചോരയൊഴുക്കാൻ ശ്രമിക്കുകയാണെന്നും റഹീം ആരോപിച്ചു

dyfi aa rahim response on psc rank holders and youth congress protest
Author
Kannur, First Published Feb 18, 2021, 11:18 AM IST

കണ്ണൂർ: തലസ്ഥാനത്ത് ആസൂത്രിത സംഘർഷം നടത്താൻ യൂത്ത് കോൺഗ്രസ്സ് പദ്ധതിയെന്ന് ഡിവൈഎഫ്ഐ. ഖദർ ഇട്ട ക്രിമിനൽ സംഘത്തെ ഇറക്കി കോൺഗ്രസ് ആക്രമണമുണ്ടാക്കുകയാണെന്ന് എ എ റഹീം ആരോപിച്ചു. പിഎസ് സി റാങ്ക് പട്ടികയിലുൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ സമരത്തോടും യൂത്ത് കോൺഗ്രസ് പ്രതിഷേധത്തോടും പ്രതികരിക്കുകയായിരുന്നു റഹീം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ യാത്രയ്ക്ക് നിറം പകരാൻ ഉദ്യോഗാർത്ഥികളുടെ ചോരയൊഴുക്കാൻ ശ്രമിക്കുകയാണെന്നും റഹീം ആരോപിച്ചു. മുല്ലപ്പള്ളി ഉദ്ഘാടനം ചെയ്യുന്ന സമരം കല്ലേറിൽ അവസാനിക്കില്ല എന്ന് ഉറപ്പ് നൽകാൻ മുല്ലപ്പള്ളിക്കാവുമോയെന്നും റഹീം ചോദിച്ചു. 

അതേ സമയം ആവശ്യം നേടിയെടുക്കാൻ ആരുമായും ചർച്ചയ്ക്ക് തയാറാണെന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന പിഎസ്‍സി ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധി ലയ രാജേഷ് പ്രതികരിച്ചു. ഈ മാസം 20 മുതൽ കൂടുതൽ പേർ സമരത്തിനെത്തുമെന്നും ഇനി സമര രീതി മാറുമെന്നും ലയ രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചര്‍ച്ചയ്ക്കായി മന്ത്രിമാരെ സമീപിച്ചു. ഇന്നലെ മന്ത്രി ഇ പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചെങ്കിലും പിന്നീട് പ്രതികരണം ഉണ്ടായില്ല. ഇനിയും മന്ത്രിമാരെ അങ്ങോട്ട് വിളിക്കുമെന്ന് ലയ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios