രാഹുൽ പൊതു പരിപാടിയിൽ പങ്കെടുത്തത് ഒളിച്ചും പാത്തുമാണെന്നും ധൈര്യമുണ്ടെങ്കിൽ എല്ലാവരെയും അറിയിച്ച് പരിപാടിയിൽ പങ്കെടുക്കൂവെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെസി റിയാസുദീൻ. രാഹുലിൻ്റേത് ഒളിസേവയെന്നാണ് ബിജെപി സംസ്ഥാന ട്രഷറർ ഇ കൃഷ്ണദാസ് പറഞ്ഞു.
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊതുപരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ രാഹുലിനെ പരിഹസിച്ച് ഡിവൈഎഫ്ഐയും ബിജെപിയും. രാഹുൽ പൊതു പരിപാടിയിൽ പങ്കെടുത്തത് ഒളിച്ചും പാത്തുമാണെന്നും ധൈര്യമുണ്ടെങ്കിൽ എല്ലാവരെയും അറിയിച്ച് പരിപാടിയിൽ പങ്കെടുക്കൂവെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെസി റിയാസുദീൻ പ്രതികരിച്ചു. രാഹുലിൻ്റേത് ഒളിസേവയെന്നാണ് ബിജെപി സംസ്ഥാന ട്രഷറർ ഇ കൃഷ്ണദാസ് പറഞ്ഞു. രാഹുൽ പരിപാടിയിൽ പങ്കെടുത്തത് ഇരുട്ടിൻ്റെ മറവിലാണന്നും ഒരാളെയും അറിയിക്കാതെയാണെന്നും കൃഷ്ണദാസ് പരിഹസിച്ചു. വിവാദങ്ങൾക്കു ശേഷം പാലക്കാട് ആദ്യമായാണ് രാഹുൽ മാങ്കൂട്ടത്തിൽ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തത്. പാലക്കാട് - ബാംഗ്ലൂർ കെഎസ്ആർടിസിയുടെ പുതിയ എസി ബസ് സർവ്വീസ് രാഹുൽ മാങ്കൂട്ടത്തിൽ ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. വരും ദിവസങ്ങളിൽ അന്തർസംസ്ഥാന പുതിയ സർവ്വീസുകൾ കൂടി ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞിരുന്നു.



