Asianet News MalayalamAsianet News Malayalam

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഡിവൈഎഫ്ഐയുടെ വിഷുക്കൈനീട്ടം; 500 പിപിഇ കിറ്റുകൾ നല്‍കി

കിറ്റുകള്‍ വാങ്ങാനായി ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി പ്രവർത്തകരിൽ നിന്ന് മാത്രം പിരിച്ച തുകയായ അഞ്ച് ലക്ഷം രൂപ ആരോഗ്യമന്ത്രി കെ കെ ശൈലജക്ക്  കൈമാറി

dyfi distributes ppe kits to health department
Author
Thiruvananthapuram, First Published Apr 14, 2020, 2:44 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകർക്കായി ഡിവൈഎഫ്ഐയുടെ വിഷുസമ്മാനം. 500 പിപിഇ കിറ്റുകൾ വാങ്ങാനുള്ള പണം ഡിവൈഎഫ്ഐ ആരോഗ്യവകുപ്പിന് നൽകി. പിപിഇ കിറ്റുകളുടെ ദൗർലഭ്യം കണക്കിലെടുത്താണ് ആരോഗ്യവകുപ്പിന് വിഷുക്കൈനീട്ടമായി കിറ്റുകള്‍ നല്‍കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞു.

കിറ്റുകള്‍ വാങ്ങാനായി സംഘടനയുടെ ബ്ലോക്ക് കമ്മിറ്റി പ്രവർത്തകരിൽ നിന്ന് മാത്രം പിരിച്ച തുകയായ അഞ്ച് ലക്ഷം രൂപ ആരോഗ്യമന്ത്രി കെ കെ ശൈലജക്ക്  കൈമാറി. രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർക്കുള്ള വ്യക്തിഗതസുരക്ഷാ ഉപകരണങ്ങൾ വാങ്ങാൻ വലിയ തുകയാണ് വേണ്ടത്.  ഇതിൽ പ്രധാനമാണ് പിപിഇ കിറ്റുകൾ. സംസ്ഥാനത്ത് പിപിഇ കിറ്റുകളുടെ ദൗർലഭ്യം ഉണ്ടായിരുന്നു. ഇത് മനസിലാക്കിയാണ് ഡിവൈഎഫ്ഐയുടെ ഇടപെടല്‍.

Read More: ലോക്ക് ഡൗൺ: അവശ്യവസ്തുക്കൾ വീട്ടിലെത്തിക്കും, മൊബൈല്‍ ആപ്പുമായി ഡിവൈഎഫ്ഐ 

കേരളമെഡ‍ിക്കൽ സർവീസ് കോർപ്പറേഷൻ മുഖേനയാണ് ആരോഗ്യപ്രവർത്തകർക്കുള്ള പിപിഇ സുരക്ഷാകിറ്റുകൾ വാങ്ങുന്നത്. 
426 ബ്ലോക്ക് കമ്മിറ്റികളില്‍ നിന്നാണ് പിപിഇ കിറ്റുകള്‍ക്കുള്ള പണം കണ്ടെത്തിയത്. ഡിവൈഎഫ്ഐ കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിന് മാസ്ക്കുകളും നൽകിയിരുന്നു.  വിഷുദിനത്തില്‍ സംസ്ഥാനത്ത് ഉടനീളം കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് അരിയും ഡിവൈഎഫ്ഐ സംഭവന ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios