വൈശാഖനെ ഒഴിവാക്കി; ഡി.വൈ.എഫ്.ഐ തൃശൂർ ജില്ലാ സെക്രട്ടറിയായി വി.പി ശരത് പ്രസാദിനെ തിരഞ്ഞെടുത്തു
ജില്ലാ സെക്രട്ടറിയായിരുന്ന എൻ.വി. വൈശാഖനെ വനിതാ സഹപ്രവർത്തകയുടെ പരാതിയിൽ ഒഴിവാക്കിയിരുന്നു. തുടർന്നാണ് വിപി ശരത് പദവിയിലേക്കെത്തുന്നത്.

തൃശൂർ: വി.പി ശരത് പ്രസാദിനെ ഡി.വൈ.എഫ്.ഐ തൃശൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. എൻ.വി വൈശാഖനെ ഡി.വൈ.എഫ്.ഐ കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. കേന്ദ്ര കമ്മിറ്റിയംഗം ഗ്രീഷ്മ അജയഘോഷ് പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. ജില്ലാ സെക്രട്ടറിയായിരുന്ന എൻ.വി. വൈശാഖനെ വനിതാ സഹപ്രവർത്തകയുടെ പരാതിയിൽ ഒഴിവാക്കിയിരുന്നു. തുടർന്നാണ് വിപി ശരത് പദവിയിലേക്കെത്തുന്നത്.
സംസ്ഥാന കമ്മിറ്റിയംഗം വി.പി ശരത് പ്രസാദിനെയാണ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സി.പി.എം ജില്ലാ കമ്മിറ്റിയംഗവുമാണ് ശരത് പ്രസാദ്. ആഗസ്റ്റ് 15ന് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് ക്യാമ്പയിനോടനുബന്ധിച്ചുള്ള ജില്ലാ കാൽനടജാഥയുടെ തലേ ദിവസമാണ് ജാഥയുടെ ക്യാപ്റ്റൻ കൂടിയായിരുന്ന വൈശാഖനെ നീക്കിയത്. പകരം ചുമതല ശരത് പ്രസാദിനായിരുന്നു. പിന്നാലെ കൊടകര ഏരിയാ കമ്മിറ്റിയംഗമായിരുന്ന വൈശാഖനെ ബ്രാഞ്ച് ഘടകത്തിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു.തിരിച്ചു വരാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ക്വാറി ഉടമയ്ക്കെതിരായ പരാതി പിൻവലിക്കാ ൻ പണം വാഗ്ദാനം ചെയ്യുന്ന വീഡിയോ പുറത്തുവന്നത്. ഇതോടെയാണ് വൈശാഖന്റെ വഴി അടഞ്ഞത്. ചാനൽ ചർച്ചകളിൽ സിപിഎമ്മിന്റെ ശക്തമായ മുഖവും സജീവ സാന്നിധ്യവുമായിരുന്നു എൻവി വൈശാഖൻ.
'സംസ്ഥാനത്ത് സിപിഎം ഹമാസ് അനുകൂല പ്രകടനം നടത്തുന്നു', ഗുരുതര ആരോപണവുമായി കെ. സുരേന്ദ്രന്‍
തൃശ്ശൂർ വെള്ളിക്കുളങ്ങരയിൽ ക്വാറിക്കെതിരെ പരാതി നൽകിയ ആൾക്ക് പണം വാഗ്ധാനം ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വന്നത്. പരാതിക്കാരൻ അജിത്ത് കൊടകരക്കാണ് പണം വാഗ്ധാനം ചെയ്തത്. എന്നാൽ അഭിഭാഷകൻ എന്ന നിലയിലാണ് ഇടപെട്ടതെന്ന് വൈശാഖൻ പിന്നീട് വിശദീകരിച്ചിരുന്നു. സംഭവത്തിൽ മധ്യസ്ഥത വഹിക്കുക മാത്രമാണ് ചെയ്തതെന്നും വൈശാഖൻ പറഞ്ഞിരുന്നു. എന്നാൽ ഈ ആരോപണത്തോടെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കുള്ള തിരിച്ചുവരവിനുള്ള വഴി അടയുകയായിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8