കേരളത്തിലുടനീളം എസ് ഡി പി ഐ നടത്താൻ ശ്രമിക്കുന്ന ആക്രമണ പരമ്പരകളുടെ ട്രെയൽ റണ്ണാണ് ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഡി വൈ എഫ് ഐ പ്രസിഡന്‍റ് വി വസീഫ് പറഞ്ഞു

കോഴിക്കോട്: എസ് ഡി പി ഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന പേരിൽ ബാലുശ്ശേരിയിൽ ഡി വൈ എഫ് ഐ പ്രവർത്തകനെനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്‍റ് രംഗത്ത്. ബാലുശ്ശേരിയിൽ എസ് ഡി പി ഐ നടത്തിയത് തീവ്രവാദ സ്വഭാവമുള്ള ആക്രമണമാണ്. കേരളത്തിലുടനീളം എസ് ഡി പി ഐ നടത്താൻ ശ്രമിക്കുന്ന ആക്രമണ പരമ്പരകളുടെ ട്രെയൽ റണ്ണാണ് ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഡി വൈ എഫ് ഐ പ്രസിഡന്‍റ് വി വസീഫ് പറഞ്ഞു. അതുകൊണ്ടുതന്നെ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'30 തിലേറെ ആളുകൾ വളഞ്ഞിട്ട് ആക്രമിച്ചു, പലരെയും കണ്ടാലറിയാം', ആൾക്കൂട്ട ആക്രമണത്തിനിരയായ ജിഷ്ണു പറയുന്നു...

ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്‍റിന്‍റെ വാക്കുകൾ

പിറന്നാൾ ദിനത്തിൽ സുഹൃത്തിനെ വീട്ടിലേക്ക് കൂട്ടാൻ ഇറങ്ങിയ ഡി വൈ എഫ് ഐ പ്രവർത്തകൻ സഖാവ് ജിഷ്ണുവിനെ, എസ് ഡി പി ഐ - മുസ്ലിം ലീഗ് പ്രവർത്തകർ ഭീകരമായി മർദ്ദിച്ചു പരിക്കേൽപ്പിച്ചു. ബാലുശ്ശേരി പാലോളിമുക്കിലെ വാഴേന്റവളപ്പിൽ ജിഷ്ണു (24) ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. ജിഷ്ണുവിന്‍റെ പിറന്നാളായിരുന്നു ബുധനാഴ്ച്ച. കൂട്ടുകാരന്‍റെ വീട്ടിൽ പോകുന്നതിനിടെ ബൈക്ക് തടഞ്ഞു നിർത്തിയാണ്, എസ് ഡി പി ഐ പോസ്റ്റർ കീറി എന്നാരോപിച്ച് ക്രൂരമായി മർദ്ദിച്ചത്. വിഷ്ണു സഞ്ചരിച്ച ബൈക്ക് തകർത്ത് തൊട്ടടുത്ത വയലിലേക്ക് മറിച്ചിടുകയും, ജിഷ്ണുവിനെ വയലിലെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. മുഖത്തും ദേഹത്തും ഭീകരമായാണ് മർദ്ദിച്ചത്. എസ് ഡി പി ഐ പ്രവർത്തകർ കൊണ്ടുവന്ന വടിവാൾ കൊണ്ട് ഭീഷണിപ്പെടുത്തുകയും, ജിഷ്ണുവിന്‍റെ കൈയ്യിൽ വടിവാൾ കൊടുത്ത് സി പി എം നേതാക്കൾ പറഞ്ഞിട്ട് വന്നതാണെന്ന് പറയാൻ ഭീഷണിപ്പെടുത്തുകയും, ഇത് വീഡിയോ എടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. കേരളത്തിലുടനീളം എസ് ഡി പി ഐ നടത്താൻ ശ്രമിക്കുന്ന ആക്രമണ പരമ്പരകളുടെ ട്രെയൽ റണ്ണാണ് ബാലുശ്ശേരിയിൽ നടത്തിയത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണം: 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്

അതേസമയം ബാലുശ്ശേരിയിൽ ഡി വൈ എഫ് ഐ പ്രവർത്തകനായ യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ എഫ് ഐ ആറിൽ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും വെള്ളത്തിൽ മുക്കികൊല്ലാൻ ശ്രമിച്ചുവെന്നും എഫ് ഐ ആറിലുണ്ട്.

കോഴിക്കോട് ബാലുശേരിയിൽ സിപിഎം പ്രവർത്തകൻ ജിഷ്ണുവിന് ക്രൂര മർദ്ദനം; SDPI ലീഗ് സംഘമാണ് പിന്നിലെന്ന് സിപിഎം

'പൊലീസ് ഇടപെട്ടത് വളരെ മോശമായ രീതിയിൽ' | Balussery Attack | News Hour